'ചുക്കിച്ചുളിഞ്ഞ്' ബുധൻ! സൗരയൂഥത്തിലെ കുഞ്ഞൻ ഗ്രഹം വീണ്ടും മെലിയുന്നു; പിന്നിലെ കാരണമിത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

‘ചുക്കിച്ചുളിഞ്ഞ്’ ബുധൻ! സൗരയൂഥത്തിലെ കുഞ്ഞൻ ഗ്രഹം വീണ്ടും മെലിയുന്നു; പിന്നിലെ കാരണമിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2023, 11:59 am IST
FacebookTwitterWhatsAppTelegram

സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമാണ് ബുധൻ. പുത്തൻ പഠനം അനുസരിച്ച് ബുധൻ ഇപ്പോഴും ചുരുങ്ങുകയാണ്. ഗ്രഹത്തിന്റെ ആരം ഏഴ് സെന്റിമീറ്ററോളം കുറഞ്ഞിട്ടുണ്ടാകുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. കോടിക്കണക്കിന് വർഷങ്ങളായി ചുരുങ്ങുന്നത് കൊണ്ട് ബുധനിൽ ചുളിവുകൾ വന്നിട്ടുണ്ട്. ഈ ചുരുങ്ങൽ സജീവമായി സംഭവിക്കുന്നുണ്ടോയെന്ന് ശാസ്ത്രലോകത്തിന് വ്യക്തമല്ല.

നേച്ചർ ജിയോസയൻസിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് ഈ വിവരം പറയുന്നത്. യുകെയിലെ ഓപ്പൺ യൂണിവേഴ്‌സിറ്റി ഗവേഷക വിദ്യാർത്ഥി ബെഞ്ചമിൻ മാന്റേതാണ് നിർണായക പഠനം. 2011-2015 കാലഘട്ടത്തിൽ നാസ നടത്തിയ മെസഞ്ചർ മിഷനിൽ നിന്നുള്ള ഡാറ്റാ ഉപയോഗിച്ചാണ് പഠനം നടത്തിയത്. പഠനത്തിൽ ‘ഗ്രാബെൻസ്’ എന്ന് വിളിക്കപ്പെടുന്ന പുതിയ ഇടം ബെഞ്ചമിൻ കണ്ടെത്തി. ബുധനിൽ സ്ഥിരമായി ഭൂചലനം നടക്കുന്നുവെന്നാണ് മറ്റൊരു വിവരം. ഉപരിതലത്തിലുടനീളം തുടർച്ചയായി അതിശക്തമായ ഭൂചലനമാണ് അനുഭവപ്പെടുന്നത് എന്നാണ് പഠനറിപ്പോർട്ടിൽ പറയുന്നത്. ഈ കണ്ടെത്തലിനെ ശരി വെയ്‌ക്കുന്നവയാണ് ഗ്രാബിനുകൾ.

മറ്റ് ഗ്രഹങ്ങളെ പോലെ ബുധനും ചൂട് നഷ്ടപ്പെടുന്നു, ആന്തരിക പാറയും ലോഹങ്ങളും ഉരുകുകയാണ്. ഇതിന്റെ ഫലമായാണ് അകം ചുരുങ്ങുന്നതും പ്രകമ്പനങ്ങൾ സംഭവിക്കുന്നതും എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇക്കാരണത്താലാണ് ഗ്രഹത്തിന്റെ ഉപരിതലത്തിൽ ചുളിവുകൾ സംഭവിക്കുന്നത്. ‘സ്‌ക്രാപ്പ്’ എന്നാണ് ഇതിനെ ശാസ്ത്രലോകം വിളിക്കുന്നത്.

ഈ സ്‌ക്രാപ്പുകളെ ഉപയോഗിച്ചാണ് ഗവേഷകർ ബുധൻ ചുരുങ്ങുന്നുവെന്നത് തെളിയിച്ചത്. ചുളിവുകൾ ചലിക്കുന്നതായാണ് ഗവേഷകർ കണ്ടെത്തിയത്. ഗ്രാബെനുകളിൽ ആഴം കുറഞ്ഞ ചെറിയ ഇടങ്ങൾ രൂപപ്പെടുന്നതായി കണ്ടെത്തി. ഗവേഷകർ ഇവയുടെ ആഴം, നിഴലുകളുടെ നീളം, പേടകത്തിന്റെ സ്ഥാനം, സൂര്യന്റെ സ്ഥാനം എന്നിവ കണക്കാക്കിയാണ് സ്‌ക്രാപ്പുകൾ ഉണ്ടെന്ന നിഗമനം ശരിവെച്ചത്. ഇവ സമയമെടുത്താണ് ഇത്തരത്തിൽ ചുളിവുകളായി മാറുന്നത്. കഴിഞ്ഞ നൂറ് ദശലക്ഷക്കണക്കിന് വർഷങ്ങളായി ഇത്തരത്തിൽ നിരവധി ചുളിവുകൾ രൂപം കൊള്ളുന്നതായി കണ്ടെത്തി.

2018-ൽ വിക്ഷേപിച്ച ബെപികൊളംബോ എന്ന ബഹിരാകാശ പേടകമാണ് ഈ ചിത്രങ്ങൾ നൽകിയത്. 2021-ൽ ഗ്രഹത്തിലൂടെ പറക്കുന്നതിനിടയിൽ പേടകം ബുധന്റെ ചിത്രമെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിവരങ്ങൾ ലഭ്യമായത്. എന്നാൽ 2025-ന്റെ അവസാനത്തിലോ 2026-ന്റെ തുടക്കത്തിലോ ആകും ഉയർന്ന റെസല്യൂഷനുള്ള ചിത്രങ്ങൾ എടുക്കാൻ കഴിയുക. ഈ ചിത്രങ്ങൾ ബുധന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുമെന്നാണ് പ്രതീക്ഷ.

Tags: mercuryShrinkingWrinkles
ShareTweetSendShare

More News from this section

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

96 ചാക്ക് മലവും മൂത്രവും ഛർദ്ദിയും നീക്കം ചെയ്യണം; ഐഡിയ കണ്ടെത്തുന്നവർക്ക് 25 കോടി  രൂപ പാരിതോഷികം നൽകും; വമ്പൻ പ്രഖ്യാപനവുമായി നാസ

12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ വീണ്ടും ഭൂമിയിൽ; 4 അടി നീളം 36 കിലോ ഭാരം; 2,000 ഏക്കറിൽ 10 അടി ഉയരത്തിൽ വേലിക്കുളളിൽ ജീവിതം??

ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ

“ഭൂമി നിങ്ങളെ ‘മിസ്’ ചെയ്തു!!” സുനിതയെ പ്രശംസിച്ച് നരേന്ദ്രമോദി; ക്രൂ-9 സംഘം നിശ്ചയദാർഢ്യത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി

ചിരിക്കണോ കരയണോ!! ഭൂമിയിലെത്തിയാൽ വേദനയുടെ നാളുകൾ; കാഴ്ച കുറയും, പേശികൾക്കും എല്ലുകൾക്കും ബലക്ഷയം, അസഹ്യമായ നടുവേദന; സുനിതയെ കാത്തിരിക്കുന്നത്..

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies