ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സഹായം തേടിയെത്തി ബംഗാളിലെ ഹിന്ദു വിശ്വാസികൾ . തങ്ങളുടെ സംസ്ഥാനത്ത് നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ഇവർ യോഗി ആദിത്യനാഥിനോട് പറഞ്ഞു. മതമൗലികവാദികൾക്ക് പിന്തുണ നൽകുന്നവരാണ് ബംഗാളിലുള്ളത് , ഇസ്ലാമിസ്റ്റുകളുടെ അധിനിവേശം തങ്ങളെ വിഷമത്തിലാക്കുന്നുവെന്നും ബംഗാളികൾ പറഞ്ഞു.
യുപിയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും, പരിഹാരം നിർദേശിക്കാനുമായി ചേർന്ന ജനതാ ദർബാറിലായിരുന്നു പശ്ചിമ ബംഗാളിൽ നിന്നുള്ള ചിലർ എത്തിയത് . തങ്ങളുടെ ഭൂമി അക്രമികൾ കൈയേറി , മാത്രമല്ല തങ്ങളെ ക്രൂരമായി മർദ്ദിക്കുന്നുവെന്നും അവർ യോഗിയോട് പറഞ്ഞു.
ഹിന്ദുക്കളെ സംരക്ഷിക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയൂവെന്ന് പറഞ്ഞ് കരഞ്ഞ അവരെ യോഗി സമാധാനിപ്പിച്ചു . ഒപ്പം നിങ്ങളുടെ മുഖ്യമന്ത്രി മറ്റൊരു വ്യക്തിയാണെന്നും , ഹിന്ദുക്കളായ നിങ്ങളെ സംരക്ഷിക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയൂവെന്നും പറഞ്ഞ് ആത്മവിശ്വാസം പകർന്നു . അത്യാവശ്യം വേണ്ട സഹായങ്ങൾ ഉറപ്പ് വരുത്താമെന്നും വാക്ക് നൽകിയാണ് യോഗി അവരെ മടക്കി അയച്ചത്.