ന്യൂഡൽഹി: പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റ) ഗോൾഡ് പുരസ്കാരം കേരള ടൂറിസത്തിന് ലഭിച്ചു. പുത്തൻ പ്രചരണ പരിപാടികളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനാണ് പുരസ്കാരം. ഡൽഹിയിൽ നടന്ന ചടങ്ങിൽ പാറ്റ ചെയർമാൻ പീറ്റർ സെമോൺ, കേരള ടൂറിസം അഡീഷനൽ ഡയറക്ടർ എസ്. പ്രേംകൃഷണന് പുരസ്കാരം സമ്മാനിച്ചു. മാർക്കറ്റിംഗ് പ്രചാരണം (സ്റ്റേറ്റ് ആൻഡ് സിറ്റിഗ്ലോബൽ) വിഭാഗത്തിനാണ് പുരസ്കാരം ലഭിച്ചത്.