2,000 രൂപാ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി നാളെ തീരും; 12,000 കോടി രൂപയുടെ നോട്ടുകൾ ഇനിയും തിരികെ എത്താനുണ്ട്: ആർബിഐ ഗവർണർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2,000 രൂപാ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി നാളെ തീരും; 12,000 കോടി രൂപയുടെ നോട്ടുകൾ ഇനിയും തിരികെ എത്താനുണ്ട്: ആർബിഐ ഗവർണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2023, 06:57 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പിൻവലിച്ച 2,000 രൂപ നോട്ടുകളിൽ 87 ശതമാനം ബാങ്കുകളിൽ നിക്ഷേപമായി തിരികെയെത്തിയെന്നും ബാക്കിയുള്ളവ കൗണ്ടറുകൾ മുഖേന മാറ്റിയെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. ഈ വർഷം മെയ് 19 വരെയാണ് നോട്ട് പ്രചാരത്തിൽ ഉണ്ടായിരുന്നത്. മെയ് 19-ന് നോട്ടുകൾ പിൻവലിക്കുന്നത് സംബന്ധിച്ച വിജ്ഞാപനം ആർബിഐ പുറത്തിറക്കുകയായിരുന്നു.

3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകളിൽ 12,000 കോടി രൂപയോളം ഇനിയും തിരികെ എത്താനുണ്ടെന്ന് ദ്വൈമാസ ധനനയ അവലോകനത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ആർബിഐ ഗവർണർ വ്യക്തമാക്കി. സെപ്റ്റംബർ 29 വരെ 3.42 ലക്ഷം കോടി രൂപയുടെ നോട്ടുകൾ തിരികെ ലഭിച്ചുവെന്ന് ആർബിഐ വ്യക്തമാക്കിയിരുന്നു. അന്ന് 14,000 രൂപയുടെ 2,000 രൂപ നോട്ടുകളാണ് ഇനി തിരികെ ലഭിക്കാനുള്ളതെന്നും വ്യക്തമാക്കിയിരുന്നു.

സെപ്റ്റംബർ 30 വരെയായിരുന്നു 2,000 രൂപ നോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള അവസാന സമയപരിധി നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീടിത് ഒരാഴ്ചത്തേക്ക് കൂടി നീട്ടി ഒക്ടോബർ ഏഴ് അവസാന തീയതിയായി പ്രഖ്യാപിക്കുകയായിരുന്നു. നോട്ടുകൾ മാറ്റിയെടുക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കവെയാണ് 12,000 കോടി രൂപയുടെ നോട്ടുകൾ കൂടി തിരികെ എത്താനുണ്ടെന്ന് ആർബിഐ ഗവർണർ അറിയിച്ചത്.

Tags: 2000 NOTESlast datetommorrow
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies