നരേന്ദ്രമോദി സർക്കാർ പൗരന്മാരുടെ താൽപ്പര്യങ്ങൾക്കായി സ്വതന്ത്രമായി പ്രവർത്തിക്കുകയാണെന്ന് വ്ളാഡിമർ പുടിൻ. റഷ്യയ്ക്കും ഇന്ത്യയ്ക്കും ഇടയിൽ വിള്ളലുണ്ടാക്കാൻ പടിഞ്ഞാറൻ രാജ്യങ്ങൾ നടത്തുന്ന ശ്രമങ്ങൾ വിജയിക്കില്ലെന്നും പുടിൻ പറഞ്ഞു.
തങ്ങളോട് ചേർന്ന് നിൽക്കാത്ത എല്ലാവരെയും ശത്രുവായി കാണാനാണ് പടിഞ്ഞാറൻ രാജ്യങ്ങൾ ശ്രമിക്കുന്നത്. ഇന്ത്യയെ പോലും അങ്ങനെ നിർത്താനും ശ്രമിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിലെ നേതൃത്വം അവരുടെ രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകി സ്വതന്ത്രമായി പ്രവർത്തിക്കുന്നു. റഷ്യയിൽ നിന്ന് ഇന്ത്യയെ അകറ്റാനുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്നും ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ശക്തമായി വളരുകയാണ്. ഇന്ത്യയിൽ 1.5 ബില്യണിലധികം ജനസംഖ്യയുണ്ട്. സാമ്പത്തിക വളർച്ചയുടെ 7 ശതമാനത്തിലധികം വരും ഇത്. ഇന്ത്യ ഒരു ശക്തമായ രാജ്യമാണ്. ലോകത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും ഇന്ത്യക്കാർ തങ്ങളുടെ മുദ്ര പതിപ്പിക്കുന്നതിനാൽ റഷ്യയെപ്പോലെ ഇന്ത്യയ്ക്കും അതിർത്തികളില്ല. – പുടിൻ പറഞ്ഞു.
യുക്രയ്ൻ റഷ്യ യുദ്ധത്തിന് ശേഷം അപൂർവ്വമായി മാത്രമേ റഷ്യയ്ക്ക് പുറത്തേക്ക് യാത്ര ചെയ്തിട്ടൊള്ളു. ബ്രിക്സ് ജി20 സമ്മേളനങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നു. യാത്രകൾ തയ്യാറാകാത്തതിനാലാണ് താൻ മീറ്റിംഗുകൾ ഒഴിവാക്കിയതെന്ന് പുടിൻ പറഞ്ഞു. ഇത്തരത്തിൽ തങ്ങളുടെ സുഹൃത്തുക്കൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.