കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പി.ആർ അരവിന്ദാക്ഷന്റെ മാതാവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറിയത് ബാങ്ക് സെക്രട്ടറി; നടന്നത് 63 ലക്ഷം രൂപയുടെ ഇടപാട്; കോടതിയിൽ ഇഡി
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പി.ആർ അരവിന്ദാക്ഷന്റെ മാതാവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറിയത് ബാങ്ക് സെക്രട്ടറി; നടന്നത് 63 ലക്ഷം രൂപയുടെ ഇടപാട്; കോടതിയിൽ ഇഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2023, 01:31 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ അരവിന്ദാക്ഷന്റെ മാതാവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറിയത് ബാങ്ക് സെക്രട്ടറിയെന്ന് വ്യക്തമാക്കി ഇഡി. പെരിങ്ങണ്ടൂർ സർവീസ് സഹകരണബാങ്ക് സെക്രട്ടറിയാണ് വിവരങ്ങൾ കൈമാറിയതെന്നും ഈ അക്കൗണ്ട് വഴി 63 ലക്ഷത്തിന്റെ ഇടപാട് നടന്നതായും ബാങ്കിന്റെ സ്റ്റേറ്റ്മെന്റ് ഉണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.

സെപ്റ്റംബർ 22-ന് അരവിന്ദാക്ഷന്റെയും ബന്ധുക്കളുടെയും പേരിലുളള വിവരങ്ങൾ തേടി ഇഡി പെരിങ്ങണ്ടൂർ ബാങ്കിലേക്ക് ഇ-മെയിൽ അയച്ചിരുന്നു. അന്ന് തന്നെ ബാങ്ക് സെക്രട്ടറി മറുപടി അയയ്‌ക്കുകയും ചെയ്തു.അതിൽ ചന്ദ്രമതിയമ്മയുടെ അക്കൗണ്ട് വിവരങ്ങളും കൈമാറിയിരുന്നു. അക്കൗണ്ട് അമ്മയുടെതാണെന്ന് അരവിന്ദാക്ഷൻ സമ്മതിച്ചതായും അതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും ഇഡി കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കി.

പി.ആർ അരവിന്ദാക്ഷനെതിരെ ഫോൺ കോൾ റെക്കോർഡുകൾ തെളിവുകളായി ഉണ്ടെന്നും ഒന്നാംപ്രതി സതീഷ് കുമാറിന്റെ ഫോണിലെ കോൾ റെക്കോർഡുകളിൽ അരവിന്ദാക്ഷന്റെ പങ്ക് വ്യക്തമാണെന്നും ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്. ചോദ്യം ചെയ്തവരിൽ നിന്ന് ലഭിച്ച മൊഴികൾ അരവിന്ദാക്ഷന് എതിരാണെന്നും കസ്റ്റഡി അപേക്ഷയിലുണ്ട്. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെട്ടത്. ഒന്നാംപ്രതി സതീഷ് കുമാറുമായി പി.ആർ അരവിന്ദാക്ഷൻ നടത്തിയ വിദേശയാത്രകൾ, കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള സാമ്പത്തിക ഇടപാടുകൾ എന്നീ കാര്യങ്ങളിൽ വ്യക്തത വരുത്തുകയാണ് ഇഡിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് രണ്ടുദിവസത്തേക്ക് അരവിന്ദാക്ഷനെ കസ്റ്റഡിയിൽ വാങ്ങാനുള്ള തീരുമാനം.

ചന്ദ്രമതിയമ്മയുടെ പേരിൽ 63 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമുണ്ടെന്ന് ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. 90 വയസുള്ള അമ്മയ്‌ക്ക് പെൻഷൻ മാത്രമാണ് വരുമാന മാർഗം. പെരിങ്ങണ്ടൂർ ബാങ്കിലെ അക്കൗണ്ടിലുള്ള നിക്ഷേപത്തിന് അവകാശിയായി പേര് ചേർത്തിട്ടുള്ളത് ശ്രീജിത്ത് എന്നയാളെയാണ്. തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ സഹോദരനാണ് ശ്രീജിത്ത്.

Tags: EDKaruvanoor Bank CasePR AravinthakshanBank Statement
Share
Tweet
SendShare

More News from this section

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

Latest News

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies