ടെൽ അവീവ്: ഹമാസിനെ ഇറാൻ പിന്തുണക്കുന്നുണ്ടെന്നും ഹമാസിന് ആവശ്യമായ യുദ്ധ സാമഗ്രഹികൾ അവർ നൽകുന്നുണ്ടെന്നും ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നൗർ ഗിലോൺ അരോപിച്ചു. ഈ ക്രൂരതയ്ക്ക് പിന്നിലെ ഭീകരർ വലിയ പ്രത്യാഘാതങ്ങൾ ഏൽക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ അതിന്റെ വ്യവസ്ഥകൾക്കനുസൃതമായി എത്രയും വേഗം ഭീകരർക്ക് മറുപടി നൽകുമെന്നും നൗർ ഗിലോൺ വ്യക്തമാക്കി.
ഇറാൻ ഈ ആക്രമണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങൾക്ക് വ്യക്തമാണ്. അവർ ഭീകരർക്ക് ആവശ്യമായ ആയുധപരിശീലനം നൽകുന്നതിനെക്കുറിച്ചും ഞങ്ങൾക്ക് ഉറപ്പുണ്ട്. ഇസ്രായേലിന്റെ വടക്കൻ അതിർത്തിയാണ് ഇപ്പോൾ ലക്ഷ്യമിട്ടിരിക്കുന്നത്. ആക്രമണത്തിൽ ഇറാൻഭീകരസംഘടനയെ സഹായിക്കാനുള്ള സാധ്യത ഇസ്രായേൽ തള്ളിക്കളയില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഹമാസ് ഭീകരർ വലിയ വില നൽകേണ്ടി വരും. കാരണം തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചായിരിക്കും തിരിച്ചടിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞങ്ങൾക്ക് ഹമാസിനെ പണ്ട് മുതൽ അറിയാം, അവർ സാധാരണ ജനങ്ങൾക്ക് പിന്നിൽ ഒളിക്കുകയാണ്. ബന്ദികളാക്കപ്പെട്ടവരെ മുൻ നിർത്തി ഹമാസ് ഉയർത്തുന്ന വെല്ലുവിളിയെ ഗിലോൺ അംഗീകരിച്ചെങ്കിലും അത് കൈകാര്യം ചെയ്യാനുള്ള ഇസ്രായേലിന്റെ കഴിവിൽ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.















