ബോളിവുഡ് നടി കങ്കണ റണാവത്ത് നായികയായെത്തുന്ന പുതിയ ചിത്രമാണ് ‘തേജസ്’. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ട്രെയിലറിന് സമൂഹമാദ്ധ്യമങ്ങളിൽ വൻ വരവേൽപ്പാണ് ലഭിച്ചത്. ദൃശ്യ വിസ്മയമായിരിക്കും തേജസ് എന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്. എയ്ര് ഫോഴ്സ് പൈലറ്റിന്റെ ജീവിത കഥയാണ് കങ്കണ നായികയാകുന്ന ‘തേജസി’ന്റെ പ്രമേയം. ഇപ്പോഴിതാ ചർച്ചയാകുന്നത് തേജസ് ചിത്രവുമായി ബന്ധപ്പെട്ട് ഒരു നെറ്റിസൺ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച വീഡിയോയും അതിന് കങ്കണ റണാവത്ത് നൽകുന്ന മറുപടിയുമാണ്.
തേജസിലെ ട്രെയിലറിന്റെ തുടക്കത്തിലുള്ള ‘ഭാരത് കോ ഛേദോഗെ തോ ഛോഡേംഗേ നഹി’ (ഇന്ത്യയെ ആക്ഷേപിച്ചാൽ വെറുതെ വിടില്ല) എന്ന ഡയലോഗ് വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെ ചിത്രത്തിലെ ഈ ഡയലോഗിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകണമെന്ന് ഒരു നെറ്റിസൺ കങ്കണ റണാവത്തിനോട് ആവശ്യപ്പെടുയുണ്ടായി.
Ha ha credit toh definitely banta hai 😁🙏✈️🇮🇳🇮🇳🇮🇳🇮🇳 https://t.co/qqc7o0No5t
— Kangana Ranaut (@KanganaTeam) October 8, 2023
ചിത്രത്തിലെ കങ്കണയുടെ കഥാപാത്രമായ തേജസ് ഗില്ലു പറയുന്ന ‘ഭാരത് കോ ഛേദോഗെ തോ ഛോഡേംഗേ നഹി’ എന്ന ഡയലോഗ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നതായി കാണിക്കുന്ന എഡിറ്റ് ചെയ്ത വീഡിയോ എക്സിൽ പങ്കിട്ടുകൊണ്ടായിരുന്നു നെറ്റിസൺന്റെ ചോദ്യം. രാഹുൽ ചൗഹാൻ എന്ന യുവാവാണ് ഈ വീഡിയോ ക്രിയേറ്റ് ചെയ്തിരിക്കുന്നത്.
രാഹുൽ വീഡിയോ പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ഇത് വെെറലായിരുന്നു. ഇതോടെ ഈ പോസ്റ്റിന് മറുപടിയുമായി നടി തന്നെ രംഗത്തെത്തുകയായിരുന്നു. ‘ഹാ ഹാ ക്രെഡിറ്റ് തോ ഡെഫിനിറ്റ്ലി ബന്താ ഹേ’ (തീർച്ചയായും ക്രെഡിറ്റ് ഉണ്ടാക്കുകയാണ്) എന്നാണ് നടി പോസ്റ്റ് റീട്വിറ്റ് ചെയ്തുകൊണ്ട് കുറിച്ചത്.
Ha ha credit toh definitely banta hai 😁🙏✈️🇮🇳🇮🇳🇮🇳🇮🇳 https://t.co/qqc7o0No5t
— Kangana Ranaut (@KanganaTeam) October 8, 2023
ഒക്ടോബര്‍ 27-നാണ് തേജസിന്റെ റിലീസ്. സര്‍വേഷ് മേവരയാണ് തേജസിന്റെ സംവിധാനം. അൻഷുല്‍ ചൗഹാനും വരുണ്‍ മിത്രയും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. ഹരി കെ വേദാനന്തമാണ് ഛായാഗ്രാഹണം. ശസ്വത് സച്ച്ദേവാണ് തേജസിന്റെ സംഗീതം ഒരുക്കുന്നത്.