ന്യൂഡൽഹി: ഇന്ത്യക്കെതിരെ വീണ്ടും വിഷം ചീറ്റി ഖലിസ്താൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നു. ഹമാസ് ഇസ്രായേൽ ആക്രമിച്ചത് പോലെ ഇന്ത്യയെയും ആക്രമിക്കുമെന്നാണ് ഭീഷണി. ഭീകരസംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവനായ ഗുർപത്വന്ത് സിംഗ് പന്നൂ വീഡിയോ സന്ദേശത്തിലൂടെയാണ് ഭീഷണി മുഴക്കിയത്.
ഹമാസ്-ഇസ്രായേൽ സംഘർഷത്തിൽ നിന്ന് പഠിക്കണം. പഞ്ചാബിൽ നിന്ന് പലസ്തീനിലെത്തിയ ആളുകൾ പ്രതികരിക്കുകയും അത് അക്രമത്തിലേക്ക് മാറുമെന്നും പന്നു പറഞ്ഞു. ഇന്ത്യ ഇനിയും പഞ്ചാബിനെ പിടിച്ച് വയ്‌ക്കാൻ പോകുകയാണെങ്കിൽ അക്രമത്തിലേക്ക് നീങ്ങുമെന്നും പന്നു കൂട്ടിച്ചേർത്തു.- വീഡിയോയിൽ, പന്നു പറയുന്നത് കേൾക്കാം
ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിന്റെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടിയിരുന്നു. ചണ്ഡീഗഡിലെ ഒരു വീടും അമൃത്സറിൽ ഇയാളുടെ പേരിലുള്ള സ്ഥലവുമാണ് എൻഐഎ കണ്ടുകെട്ടിയത്. 2020ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇയാളെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.