കാട്ടാനകളെ തുരത്താൻ കൊണ്ടുവന്ന കുങ്കിയാന കാട്ടാനകൾക്കൊപ്പം 'ഒളിച്ചോടി'; പിന്നീട് സംഭവിച്ചത്; കുങ്കിയാന ശ്രീനിവാസന്റെ കഥ പറഞ്ഞ് വനപാലകർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാട്ടാനകളെ തുരത്താൻ കൊണ്ടുവന്ന കുങ്കിയാന കാട്ടാനകൾക്കൊപ്പം ‘ഒളിച്ചോടി’; പിന്നീട് സംഭവിച്ചത്; കുങ്കിയാന ശ്രീനിവാസന്റെ കഥ പറഞ്ഞ് വനപാലകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2023, 12:41 pm IST
elephants

elephants

Facebook
Twitter
WhatsAppTelegram

ഊട്ടി: പന്തലൂരിലെ ജനങ്ങളെ വിറപ്പിച്ച കാട്ടുകൊമ്പൻമാരെ വിരട്ടാൻ കൊണ്ടുവന്ന കുങ്കിയാന കാട്ടാനകൾക്കൊപ്പം ഒളിച്ചോടി. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കട്ടക്കൊമ്പൻ, ബുള്ളറ്റ് എന്നീ കാട്ടാനകൾ പന്തല്ലൂർ, ഇരുമ്പുപാലം എന്നിവിടങ്ങളിലെ ജനവാസകേന്ദ്രങ്ങളിലെത്തി ഭീതി സൃഷ്ടിച്ചിരുന്നു. ഇതേതുടർന്നാണ് കാട്ടാനകളെ തുരത്താനായി മുതുമലയിൽ നിന്ന് വസീം, വിജയ്, ശ്രീനിവാസൻ, ബൊമ്മൻ എന്നീ കുങ്കിയാനകളെ കൊണ്ടുവന്നത്.

സംഭവദിവസം രാത്രി കാട്ടാനകൾ വരുന്നവഴിയിൽ കുങ്കിയാനകളെ തളച്ചിരുന്നു. ഇതിനിടെ രാത്രി എട്ടുമണിയായപ്പോഴേക്കും പ്രദേശത്ത് കനത്ത മൂടൽമഞ്ഞുണ്ടായി. തുടർന്ന് മഞ്ഞുനീങ്ങിയപ്പോഴാണ്, ശ്രീനിവാസൻ എന്ന കുങ്കിയാനയെ കാണാനില്ലെന്ന് പാപ്പാന്മാർ കണ്ടെത്തിയത്. ചങ്ങല വേർപെടുത്തി ശ്രീനിവാസൻ സ്ഥലംവിട്ടിരുന്നു. ഇതോടെ കുങ്കിയാനയെ തിരക്കി വനപാലകരും പാപ്പാന്മാരും പരിസരം മുഴുവൻ തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല.

കാടിനുള്ളില്‍ രാത്രി 12 മണിയോടെ നടത്തിയ അന്വേഷണത്തിൽ മറ്റ് കാട്ടുകൊമ്പന്മാർക്കൊപ്പമാണ് ശ്രീനിവാസനെ കണ്ടെത്തിയത്. ഉടനെ വനപാലകരും പാപ്പാന്മാരും മറ്റു കുങ്കിയാനകളുടെ സഹായത്തോടെ ശ്രീനിവാസനെ തിരിച്ചുകൊണ്ടുവന്നു. എന്നാൽ ഇന്നലെ രാവിലെ തന്നെ ശ്രീനിവാസനെ കാണാൻ കാട്ടുകൊമ്പന്മാർ വീണ്ടുമെത്തിയത് കണ്ടതോടെ വനപാലകർ അത്ഭുതപ്പെട്ടുപോയി. തുടർന്ന് കാട്ടുകൊമ്പന്മാരെ കാട്ടിലേക്ക് വിരട്ടിയോടിക്കുകയായിരുന്നു.

കുറച്ചുവർഷം മുൻപാണ് ശ്രീനിവാസനെ വനംവകുപ്പ് പിടികൂടിത്. നാട്ടിലിറങ്ങി ഭീതിപരത്തിയ ശ്രീനിവാസനെ പന്തല്ലൂരിൽ നിന്നായിരുന്നു പിടികൂടിയത്. പിന്നീട്, മുതുമല തെപ്പക്കാട് ആനസങ്കേതത്തിൽ എത്തിച്ച് പരിശീലനം നൽകി കുങ്കിയാനയാക്കി. അന്നത്തെ ശ്രീനിവാസന്റെ കൂട്ടാളികളായിരിക്കാം ഇപ്പോൾ ജനവാസമേഖലയിലെത്തുന്ന കാട്ടുകൊമ്പന്മാരെന്നാണ് വനപാലകർ പറയുന്നത്.

Tags: Elephantskerala elephants
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies