10ാം ക്ലാസിൽ പഠിക്കുകയാണ്, 13 വയസിൽ സിനിമ ഡീൽ; 18 വര്‍ഷങ്ങള്‍ക്ക് മുമ്പേയുള്ള തമന്നയെ കണ്ട് കണ്ണുതള്ളി ആരാധകർ; നടിയുടെ പഴയ വിഡിയോ വെെറൽ
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

10ാം ക്ലാസിൽ പഠിക്കുകയാണ്, 13 വയസിൽ സിനിമ ഡീൽ; 18 വര്‍ഷങ്ങള്‍ക്ക് മുമ്പേയുള്ള തമന്നയെ കണ്ട് കണ്ണുതള്ളി ആരാധകർ; നടിയുടെ പഴയ വിഡിയോ വെെറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2023, 02:18 pm IST
Facebook
Twitter
WhatsAppTelegram

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് തമന്ന ഭാട്ടിയ. താരത്തിന്റേതായി പ്രദർശനത്തിനെത്തിയ അവസാന ചിത്രമായിരുന്നു ജയിലർ. ചിത്രത്തിലെ കാവാലാ എന്ന ഗാനം വലിയ ജനപ്രീതി നേടിയെടുത്തിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലും ഗാനം ട്രെൻഡിംഗാണ്. ഇപ്പോഴിതാ ശ്രദ്ധനേടുന്നത് തമന്നയുടെ പഴയ വീഡിയോ ആണ്. 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി പകര്‍ത്തിയ നടിയുടെ വീഡിയോയാണ് വെെറലാകുന്നത്. ഇത് കണ്ട് ആരാധകർ അക്ഷരാർത്ഥത്തിൽ ‍‍ഞെട്ടിയിരിക്കുകയാണ്.

തമന്ന ആദ്യമായി അഭിനയിച്ച് 2005-ൽ പുറത്തിറങ്ങിയ ‘ചാന്ദ് സാ റോഷന്‍ ചെഹ്‌രാ’ എന്ന ഹിന്ദി സിനിമയിലാണ്. ഇതിന്റെ റിലീസ് സമയത്ത് പകര്‍ത്തിയ വീഡിയോയാണിത്. 15-ാം വയസ്സിലായിരുന്നു തമന്നയുടെ അഭിനയ അരങ്ങേറ്റം. ഈ സിനിമയില്‍ അഭിനയിക്കുമ്പോൾ, പത്താം ക്ലാസ് പരീക്ഷയ്‌ക്കായി താന്‍ തയ്യാറെടുക്കുകയാണെന്ന് പറയുന്ന തമന്നയെ വിഡിയോയില്‍ കാണാം.

 

View this post on Instagram

 

A post shared by Amitha Tamannaah 🧿 (@amithaspeaks)

‘‘ഞാനിപ്പോള്‍ സ്കൂളില്‍ പഠിക്കുകയാണ്. പരീക്ഷയ്‌ക്കായി പഠിച്ചുകൊണ്ടിരിക്കുകയാണ്. 2005-ല്‍ ഞാന്‍ പത്താം ക്ലാസ് പരീക്ഷ എഴുതും. ചിത്രം കമ്മിറ്റ് ചെയ്യുന്ന സമയത്ത് എനിക്ക് പതിമൂന്നര വയസ്സായിരുന്നു പ്രായം. ഇപ്പോള്‍ പത്താംക്ലാസ് പൂര്‍ത്തിയാകാറായി.’’– എന്നാണ് വിഡിയോയിൽ തമന്ന പറയുന്നത്.

ഈ വീഡിയോ വെെറലായതോടെ നിരവധി ആരാധകരാണ് കമന്റുകളുമായെത്തിയത്. ഈ പ്രായത്തിൽ ഇത്രയും പക്വതയാര്‍ന്ന ശബ്ദമോ എന്നായിരുന്നു ഒരാളുടെ കമന്റ്. 15 വയസ്സുകാരിയാണെന്ന് തോന്നില്ലെന്നും 21 വയസ്സ് തോന്നിക്കുമെന്നുമാണ് പ്രേക്ഷകർ പറയുന്നത്. ചാന്ദ് സാ റോഷന്‍ ചെഹ്‍രാ എത്തിയ അതേവര്‍ഷം തന്നെ തമന്നയുടെ ശ്രീ എന്ന തെലുങ്ക് ചിത്രവും പ്രദര്‍ശനത്തിന് എത്തിയിരുന്നു. പിന്നീട് 2016-ൽ ‍കേഡി എന്ന ചിത്രത്തിലൂടെയാണ് തമന്ന തമിഴില്‍ എത്തുന്നത്. ദിലീപ് ചിത്രം ബാന്ദ്ര, അരൺമനൈ നാലാം ഭാഗം, വേദ എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.

Tags: Tamannaah Bhatia
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies