മലയാള സിനിമകളിലും തമിഴ് സിനിമകളിലും ഒരുപോലെ സജീവമായ നടനാണ് ബാല. അടുത്തിടെ നിരവധി വിവാദങ്ങളിലും താരം നിറഞ്ഞു നിന്നിരുന്നു. എന്നാൽ ഇപ്പോൾ ഭാരതത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 നെ കുറിച്ച് താരം നടത്തിയ പരാമർശം സമൂഹ മാദ്ധ്യമങ്ങളിൽ വിവാദങ്ങൾക്ക് തിരികൊടുത്തിരിക്കുന്നത്.
സിനിമാ മേഖലയിൽ എല്ലാവരും ഒരുമിച്ച് വളരണം. അതുപോലെയാണ് എല്ലാ മേഖലകളും. ഉദാഹരണമായി ഇന്ത്യ ചന്ദ്രയാൻ-3 വിക്ഷേപിച്ചു. പക്ഷേ ഇത്ര അധികം പണം ചിലവഴിച്ചാൽ നമുക്ക് ചന്ദ്രനെ നേരിട്ട് പോയി കാണാൻ സാധിക്കുമോ? അവിടെ എന്താണുള്ളതെന്ന് അറിയാൻ സാധിക്കുമോ? പാവപ്പെട്ട കുട്ടികളുടെ പഠനത്തിനും ആശുപത്രികളിലേക്കും പണം ചിലവഴിക്കണം. അവരും ഇവരും വളരണം. ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ബാല പറഞ്ഞു.
ഭാരതത്തിനെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച അഭിമാന ദൗത്യത്തിനെ സംബന്ധിച്ച് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് വിദ്യാർത്ഥികളുമായി നടത്തിയ ചർച്ചയിലും ഇത്തരം ചോദ്യങ്ങൾ ഉയർന്നുവന്നിരുന്നു. അന്ന് അദ്ദേഹം വിദ്യാർത്ഥികൾക്ക് നൽകിയ മറുപടി ഇതായിരുന്നു. ഇതു നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് തന്നെയാണ് ഫലപ്രദമാവുക.
ഇന്ത്യയിൽ ബഹുഭൂരിപക്ഷം ജനങ്ങളും കർഷകരാണ്. ഇവർക്ക് കൃഷി നന്നായി നടത്തണമെങ്കിൽ കാലാവസ്ഥവ്യതിയാനങ്ങൾ കൃത്യമായി മനസിലാക്കണം. ഇതിന് സഹായിക്കുന്നതും സാറ്റ്‌ലൈറ്റുകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളാണ്. ഇതിനുപുറമെ കർഷകർക്കായി നിരവധി പദ്ധതികൾ കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്നുണ്ട്. നാളെ മറ്റു രാജ്യങ്ങൾ ഇത്തരം ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ലോകം കീഴടക്കുമ്പോൾ ഭാരതത്തിലെ ജനങ്ങൾ അവരുടെ മുന്നിൽ കൈനീട്ടണ്ടി നിൽക്കേണ്ട അവസ്ഥ വരാതിരിക്കാനാണ് ഇപ്പോൾ തന്നെ പ്രയത്‌നങ്ങൾ ആരംഭിച്ചിരിക്കുന്നതെന്നായിരുന്നു അന്ന് അദ്ദേഹം ചർച്ചയിൽ പ്രതികരിച്ചത്.















