ഫിറോസ്പൂർ: പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിൽ നിന്നും അതിർത്തി സുരക്ഷാ സേന(ബിഎസ്എഫ്) പാക് നിർമ്മിത ഡ്രോൺ കണ്ടെടുത്തു. ഇന്ത്യ- പാകിസ്താൻ അതിർത്തി പ്രദേശത്താണ് ഡ്രോൺ കണ്ടെത്തിയത്.
ഫിറോസ്പൂർ അതിർത്തിക്കടുത്തുള്ള ചക് ഭംഗേ വാല ഗ്രാമത്തിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനക്കിടെയാണ് നെൽവയലിൽ നിന്നും ഡ്രോൺ കണ്ടെടുത്തത്. ഡ്രോൺ ക്വാഡ്കോപ്റ്റർ ( ഡിജെഐ മെട്രിക്സ് 300 ആർടികെ) വിഭാഗത്തിൽപ്പെടുന്നതാണെന്ന് ബിഎസ്എഫ് അറിയിച്ചു. ഈ മാസം ആദ്യം അമൃത്സറിലെ ഗ്രാമത്തിൽ നിന്നും മറ്റൊരു പാകിസ്താൻ ഡ്രോൺ ബിഎസ്എഫ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.