മതം നോക്കി സംവരണം നൽകുന്നത് ഭരണഘടനയ്ക്ക് വിരുദ്ധം; എല്ലാ ദരിദ്ര വിഭാഗങ്ങൾക്കും സംവരണത്തിന്റെ പ്രയോജനം ലഭിക്കണമെന്ന് പ്രധാനമന്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മതം നോക്കി സംവരണം നൽകുന്നത് ഭരണഘടനയ്‌ക്ക് വിരുദ്ധം; എല്ലാ ദരിദ്ര വിഭാഗങ്ങൾക്കും സംവരണത്തിന്റെ പ്രയോജനം ലഭിക്കണമെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2024, 06:14 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും, മതം നോക്കിയുള്ള സംവരണം അംഗീകരിക്കാനാകാത്ത കാര്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ദരിദ്ര വിഭാഗങ്ങളിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും പാഴ്‌സികളും ഉൾപ്പെടുന്നുണ്ടെന്നും, എല്ലാവർക്കും സംവരണത്തിന്റെ പ്രയോജനം ലഭിക്കണമെന്നും ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.

” മുസ്ലിങ്ങൾക്ക് സംവരണം ലഭിക്കില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകാനാകില്ലെന്ന് മാത്രമാണ് പറയുന്നത്. രാജ്യത്തെ ദരിദ്ര വിഭാഗങ്ങളിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും പാഴ്‌സികളും എല്ലാം ഉൾപ്പെട്ടിട്ടുണ്ട്. എല്ലാവർക്കും സംവരണത്തിന്റെ ആനുകൂല്യം ലഭിക്കണം. ദളിത് വനവാസി വിഭാഗങ്ങൾ വർഷങ്ങളായി അനീതി നേരിടുന്നുണ്ട്. നമ്മുടെ ഭരണഘടനയ്‌ക്ക് രൂപം കൊടുത്തവർ അതുകൊണ്ട് തന്നെയാണ് ശരിയായ തീരുമാനമെടുത്തത്. അതിൽ ഞങ്ങളെല്ലാവരും വളരെ അധികം നന്ദിയുള്ളവരാണ്.

ഭരണഘടന എഴുതുമ്പോൾ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ബാബാസാഹിബ് അംബേദ്കർ, രാജേന്ദ്രബാബു തുടങ്ങിയ നേതാക്കളെല്ലാം ഉണ്ടായിരുന്നു. ആർഎസ്എസിൽ നിന്നോ ബിജെപിയിൽ നിന്നോ ഉള്ളവരല്ല അവിടെ ഉണ്ടായിരുന്നത്. എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള പ്രതിനിധികളും അവിടെ ഉണ്ടായിരുന്നു. അന്ന് അവിടെ വളരെ നീണ്ട ചർച്ച നടന്നു. മതം അടിസ്ഥാനമാക്കി സംവരണം നൽകുന്നത് സമൂഹത്തിന് ഹാനികരമാണെന്നും, ഭാവിയിലേക്ക് പ്രശ്‌നമുണ്ടാകുമെന്നും മനസിലാക്കി. എന്നാൽ ദളിത് പിന്നാക്ക വിഭാഗങ്ങളോടുള്ള അനീതി ഇല്ലാതാക്കേണ്ടതും അത്യാവശ്യമായിരുന്നു. നെഹ്‌റു ഒഴികെയുള്ളവർ അന്ന് ഇത് ചർച്ച ചെയ്തു.

എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ എത്തുകയാണെങ്കിൽ കേന്ദ്ര പദ്ധതികളിൽ നിന്ന് മുസ്ലീങ്ങൾ ഉൾപ്പെടെ എല്ലാവർക്കും ഒരുപോലെ പ്രയോജനം ലഭിക്കും. അർഹരായവർക്കാണ് സംവരണം ലഭിക്കേണ്ടത്. ഭരണഘടനയുടെ ആത്മാവിലാണ് ഞാൻ ജീവിക്കുന്നത്. ഭരണഘടനയുടെ അന്തസ്സ് ഉയർത്തി പിടിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. മതം അടിസ്ഥാനമാക്കിയുള്ള സംവരണം ഭരണഘടനയ്‌ക്ക് എതിരാണെന്ന് ഞാൻ ആദ്യ ദിവസം മുതൽ പറയുന്നതാണ്. എല്ലാ സമുദായങ്ങളേയും മത വിഭാഗങ്ങളേയും ഉൾക്കൊണ്ടു കൊണ്ട് പദ്ധതികൾ നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും” പ്രധാനമന്ത്രി വ്യക്തമാക്കി.

 

 

Tags: RESERVATIONreligionpm modi
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies