കുറ്റിപ്പുറം: 13 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 73-കാരൻ അറസ്റ്റിൽ. കുറ്റിപ്പുറം സ്വദേശി മൊയ്തീൻകുട്ടിയെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റു ചെയ്തത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഒന്നിലേറെ തവണയാണ് ഇയാൾ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.