മുംബൈ: കങ്കണ റണാവത്തിന്റെ പിരീഡ് ഡ്രാമ ചിത്രം എമർജൻസിയുടെ ഔദ്യോഗിക റിലീസ് തീയതി 2024 ലേക്ക് മാറ്റി. കങ്കണ തന്നെയാണ് ഈ വിവരം സമൂഹമാദ്ധ്യമമായ എക്‌സിലൂടെ പുറത്ത് വിട്ടത്.
‘ഒരു കലാകാരി എന്ന നിലയിൽ തന്റെ ജീവിതത്തിൽ മുഴുവൻ പഠനത്തിന്റെയും സമ്പാദ്യത്തിന്റെയും പരിസമാപ്തിയാണ് ‘എമർജൻസി’ സിനിമ. എന്നെ സംബന്ധിച്ചിടത്തോളം വെറുമൊരു സിനിമയല്ല ഇത് ഒരു വ്യക്തിയെന്ന നിലയിൽ എന്റെ മൂല്യത്തിന്റെയും സ്വഭാവത്തിന്റെയും പരീക്ഷണമാണ്’.
കങ്കണ എക്‌സിൽ കുറിച്ചു.
മുൻ പ്രധാനമനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് എമർജൻസി. 2023 നവംബർ 24 നായിരുന്നു ചിത്രത്തിന്റെ റിലീസ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. പുതിയ റിലീസ് തീയതി വൈകാതെ തന്നെ നിർമ്മാതാക്കൾ പ്രഖ്യാപിച്ചേക്കും. നേരത്തെ കങ്കണയും കൃഷ് ജഗർലമുടിയും ചേർന്ന് മണികർണ്ണിക എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും കങ്കണയുടെ ആദ്യ സ്വതന്ത്ര സംവിധാന ചിത്രമാണ് എമർജൻസി. കങ്കണയെ കൂടാതെ അനുപം ഖേർ, മഹിമ ചൗധരി, വിശാഖ് നായർ, ശ്രേയസ് തൽപാഡെ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
Dear friends,
I have an important announcement to make, Emergency movie is the culmination of my entire life’s learnings and earnings as an artist.
Emergency is not just a film for me it’s a test of my worth and character as an individual.
Tremendous response that our teaser and…— Kangana Ranaut (@KanganaTeam) October 16, 2023
“>















