അഡ്വക്കേറ്റ് ഡേവിഡ് അബേൽ ഡോണോവൻ എന്ന മാസ് കഥാപാത്രവുമായി സുരേഷ് ഗോപിയുടെ ജെഎസ്കെ. സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക്. സുരേഷ് ഗോപിയുടെ 255-മത്തെ ചിത്രമാണ് ജെഎസ്കെ. പ്രവീൺ നാരയൺ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ പുതിയ ചിത്രത്തിൽ അനുപമ പരമേശ്വരും പ്രധാന കഥാപാത്രത്തെ അവതിരിപ്പിക്കുന്നുണ്ട്.
ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ്ഗോപി അഭിഭാഷകനായി എത്തുന്ന ചിത്രം കൂടിയാണ് ജെഎസ്കെ. ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. വൻ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ആക്ഷൻ രംഗങ്ങൾ ഒന്നര കോടി രൂപ ചിലവഴിച്ചാണ് ഷൂട്ട് ചെയ്തിരിക്കുന്നത്.
പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ രാജശേഖറാണ് ആക്ഷൻ സീനുകൾ സിനിമയ്ക്കായി ചെയ്തിരിക്കുന്നത്. ഏഴ് ദിവസം നീണ്ടു നിന്ന ക്ലൈമാക്സ് രംഗങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. കോസ്മോസ് എന്റർടെയ്മെന്റ് ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം രണദിവയാണ് നിർവ്വഹിക്കുന്നത്. സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അച്ഛനും മകനും ഒന്നിച്ചെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.