തോല്‍വിയില്‍ റെക്കോര്‍ഡിട്ട് ശ്രീലങ്ക..! ലോകകപ്പില്‍ ഇതുവരെ പൊട്ടിയത് 42 മത്സരങ്ങള്‍; ഓസ്‌ട്രേലിയയോടും പരാജയം ചോദിച്ച് വാങ്ങി മറ്റൊരു റെക്കോര്‍ഡും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തോല്‍വിയില്‍ റെക്കോര്‍ഡിട്ട് ശ്രീലങ്ക..! ലോകകപ്പില്‍ ഇതുവരെ പൊട്ടിയത് 42 മത്സരങ്ങള്‍; ഓസ്‌ട്രേലിയയോടും പരാജയം ചോദിച്ച് വാങ്ങി മറ്റൊരു റെക്കോര്‍ഡും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2023, 08:55 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ; ഓസ്‌ട്രേലിയയോട് തോല്‍വി ചോദിച്ച് വാങ്ങി ലോകപ്പിലെ പരാജയത്തില്‍ റെക്കോര്‍ഡ് ഇട്ട് ശ്രീലങ്ക. ഇതുവരെ 83 മത്സരങ്ങള്‍ കളിച്ച ശ്രീലങ്ക 42 മത്സരങ്ങളാണ് തോറ്റത്. നാണക്കേടിന്റെ റെക്കോര്‍ഡ് സിംബാബ്‌വെയ്‌ക്കൊപ്പം പങ്കിടുകയാണ് ലങ്കന്‍ ടീം. 57 കളികളില്‍ നിന്നാണ് സിംബാബ്‌വെ 42 മത്സരങ്ങളില്‍ തോറ്റമ്പിയത്.കൈയിലിരുന്ന കളി കൈവിട്ട് ഇന്നലെ അര്‍ഹിച്ച തോല്‍വിയാണ് ശ്രീലങ്ക ചോദിച്ച് വാങ്ങിയത്. ഒന്‍പതാം തവണയാണ് ഓസ്‌ട്രേലിയയോട് ലോകകപ്പില്‍ പരാജയപ്പെടുന്നത്.

ഇതും മറ്റൊരു റെക്കോര്‍ഡാണ്. ലോകകപ്പില്‍ ഒരു ടീമിനോട് ഏറ്റവും അധികം തോല്‍വി വഴങ്ങുന്നുവെന്ന റെക്കോര്‍ഡും ശ്രീലങ്ക സ്വന്തമാക്കി. അഞ്ചുവിക്കറ്റിന്റെ വിജയത്തോടെ ഓസ്‌ട്രേലിയ ഇന്നലെ ലോകകപ്പ് കാമ്പെയിനിലെ അവരുടെ ആദ്യ വിജയം സ്വന്തമാക്കി. ഒരു വേള 300ന് മുകളില്‍ പോകുമെന്ന് കരുതിയ ശ്രീലങ്കന്‍ ടോട്ടലാണ് 209 റണ്‍സില്‍ ഒതുങ്ങിയത്. അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് മദ്ധ്യനിര ഒന്നാകെ കൂടാരം കയറിയതോടെ 50 ഓവര്‍ ബാറ്റിംഗ് പൂര്‍ത്തിയാക്കാനാവാതെയാണ് ശ്രീലങ്ക ചീട്ടുകൊട്ടാരം പോലെ തരിപ്പണമായത്.

ഒപ്പണിംഗ് വിക്കറ്റില്‍ 125 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി നിസംഗയും കുശാല്‍ പെരേരയും ലങ്കയ്‌ക്ക് സ്വപ്‌ന തുടക്കമാണ് നല്‍കിയത്. എന്നാല്‍ പിന്നീട് വന്നവര്‍ക്കാര്‍ക്കും സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് തുടങ്ങിയതും തകര്‍ച്ചയോടെയായിരുന്നെങ്കിലും ബാറ്റിംഗ് നിര ഉലയാതെ പിടിച്ചു നിന്നു. ദില്‍ഷന്‍ മധുഷാനകയാണ് ആദ്യ വിക്കറ്റുകള്‍ തെറിപ്പിച്ച് ഓസ്‌ട്രേലിയയെ ഭീതിയിലാഴ്‌ത്തിയത്. ഡേവിഡ് വാര്‍ണറും സ്മിത്തും ആദ്യ നാലോവറിനിടെ പുറത്തായി.

എങ്കിലും ഫോമിലേക്കുയര്‍ന്ന മിച്ചല്‍ മാര്‍ഷിന്റെയും ജോഷ് ഇംഗ്ലിസിന്റെയും അര്‍ദ്ധ സെഞ്ച്വറിയും ലംബുഷെയ്‌നിന്റെ 40 റണ്‍സും ഓസ്‌ട്രേലിയക്ക് ആദ്യ വിജയം സമ്മാനിക്കുകയായിരുന്നു. ലോകകപ്പിലെ സ്റ്റീവന്‍ സ്മിത്തിന്റെ ആദ്യ ഡക്കായിരുന്നു ഇന്നലത്തേത്. ലോകകപ്പില്‍ ശ്രീലങ്കയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയായിരുന്നു ഇന്നലത്തെ.

Tags: australiasrilankaWC2023Worldcup 2023
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies