ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിക്കുക കടുപ്പം..! രോഹിത് തന്ത്രങ്ങളുടെ ഹിറ്റ്മാൻ; പോണ്ടിംഗ്

Published by
Janam Web Desk

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിക്കുന്നത് വളരെ കടുപ്പമേറിയ കാര്യമാണെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം റിക്കി പോണ്ടിംഗ്. ലോകകപ്പിൽ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. മൂന്നാം കീരിടം ലക്ഷ്യമിട്ടിറങ്ങുന്ന അവർ ഉയർത്തുന്ന വെല്ലുവിളികളെ തരണം ചെയ്താലെ മറ്റ് ടീമുകൾക്ക് ജയിക്കാൻ സാധിക്കൂ. സമ്മർദ്ദങ്ങളെ അതിജീവിക്കാനുളള കഴിവ് ഇന്ത്യൻ ടീമിനുണ്ടെന്നും പോണ്ടിംഗ് പറഞ്ഞു.

‘ഞാൻ നേരത്തെ പറഞ്ഞതുപോലെ, ഇന്ത്യയെ തോൽപ്പിക്കാൻ വളരെ പ്രയാസമാണ്. വളരെ കഴിവുള്ള ഒരു ടീമാണ് അവർക്കുള്ളത്. പേസ് ബൗളിംഗ്്, സ്പിൻ, ടോപ് ഓർഡർ, മദ്ധ്യനിര ബാറ്റിംഗ് തുടങ്ങി എല്ലാ മേഖലകളിലും അവർക്ക് ശക്തമായ അടിത്തറയുണ്ട്. അവരെ തോൽപ്പിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും. എന്നാൽ സമ്മർദ്ദം അതിജീവിക്കുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം.’- പോണ്ടിംഗ് വ്യക്തമാക്കി.

ഇന്ത്യ ലോകകപ്പിന് ആതിഥേയത്യം വഹിക്കുമ്പോൾ ടീമിന്റെ നായകനാകാൻ ഏറ്റവും അനുയോജ്യനായ താരം രോഹിത് ശർമ്മ തന്നെയാണ്. രോഹിത്തിന്റെ ശാന്ത സ്വഭാവം അദ്ദേഹം ചെയ്യുന്ന എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചാൽ മനസിലാകും. ഇത് ടീമിന് മുതൽകൂട്ടാണ്. ഫീൽഡിംഗിലും ബാറ്റിംഗിലും ഉചിതമായ തീരുമാനങ്ങളെടുക്കാൻ രോഹിത് ശർമ്മയ്‌ക്ക് കഴിയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടീം മികച്ച രീതിയിൽ കളിക്കുന്നത് കൊണ്ടാണ് ആരാധകരുടെ സമ്മർദ്ദമില്ലാത്തത്. എന്നാൽ ഒരു മത്സരം തോറ്റാൽ ഇന്ത്യൻ ടീമിനുമേൽ ആരാധകരുടെ സമ്മർദ്ദമുണ്ടാകുമെന്നും പോണ്ടിംഗ് പറഞ്ഞു.

Share
Leave a Comment