മലയാളികള്‍ക്ക് പ്രത്യേകമായ ഒരു അഭിനയ രീതിയാണ്; കഥ പോലും കേള്‍ക്കാതെയാണ് ജയിലറില്‍ അഭിനയിച്ചത്, എന്ത് മാജിക്കാണ് സംഭവിച്ചതെന്ന് അറിയില്ല: ശിവ രാജ്കുമാര്‍
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മലയാളികള്‍ക്ക് പ്രത്യേകമായ ഒരു അഭിനയ രീതിയാണ്; കഥ പോലും കേള്‍ക്കാതെയാണ് ജയിലറില്‍ അഭിനയിച്ചത്, എന്ത് മാജിക്കാണ് സംഭവിച്ചതെന്ന് അറിയില്ല: ശിവ രാജ്കുമാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2023, 12:26 pm IST
FacebookTwitterWhatsAppTelegram

ജയിലർ ചിത്രത്തിൽ നരസിംഹനായെത്തി മലയാളി പ്രേക്ഷകർക്കിടയിൽ ഇടംപിടിച്ച നടനാണ് ശിവ രാജ്കുമാര്‍. നടന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ‘ഗോസ്റ്റ്’. പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിനിടയിൽ ജയിലർ സിനിമയുമായി ബന്ധപ്പെട്ട അനുഭവങ്ങളും താരം പങ്കുവച്ചു.

ജയിലറിലെ നരസിംഹനെന്ന വേഷം ജനങ്ങൾ വളരെ വേഗം ഏറ്റെടുക്കുമെന്ന് കരുതിയില്ലെന്നാണ് നടൻ പറയുന്നത്. രജനികാന്ത് നായകനായ ചിത്രമായതിനാൽ കഥ പോലും കേൾക്കാതെയാണ് അഭിനയിച്ചതെന്നുമാണ് ശിവ് രാജ് കുമാർ പറയുന്നത്. ഹ്യൂമര്‍ എക്‌സ്പ്രഷന്‍സിന്റെ കാര്യത്തിൽ മലയാളികൾ വളരെ കഴിവുള്ളവരാണെന്നും താരം കൂട്ടിച്ചർക്കുന്നുണ്ട്.

‘ജയിലറിലെ നരസിംഹനെന്ന വേഷം ഇത്ര വലിയ ആഘോഷമാവുമെന്ന് കരുതിയില്ല. രജനി സര്‍ ഉള്ളതുകൊണ്ടാണ് ഞാന്‍ ജയിലര്‍ സിനിമ ചെയ്യുന്നത്. നെല്‍സണ്‍ന്റെ ഫിലിം മേക്കിം​ഗും എനിക്ക് ഒരുപാട് ഇഷ്ടമാണ്. വളരെ സീരിയസ് ആയിട്ടുള്ള സിനിമയാണെങ്കിലും ചെറിയ തമാശകള്‍ നെല്‍സണ്‍ തന്റെ സിനിമയില്‍ കൊണ്ടുവരാറുണ്ട്.

സിനിമയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നും കഥയെന്താണെന്നുമൊന്നും ഞാന്‍ നോക്കിയില്ല. രജനി സാര്‍ ഉള്ളതുകൊണ്ട് മാത്രമാണ് കഥ പോലും കേള്‍ക്കാന്‍ നില്‍ക്കാതെ ഞാന്‍ ജയിലറില്‍ അഭിനയിച്ചത്. പക്ഷെ എനിക്കറിയില്ല എങ്ങനെയാണ് ഞാന്‍ അഭിനയിച്ച നരസിംഹ എന്ന കഥാപാത്രം പ്രേക്ഷകര്‍ വലിയ രീതിയില്‍ ഏറ്റെടുത്തതെന്ന്.

അതില്‍ എന്തു മാജിക്കാണ് സംഭവിച്ചതെന്നും അറിയില്ല. ഇപ്പോള്‍ ഞാന്‍ എവിടെയെങ്കിലും പോകുമ്പോള്‍ നരസിംഹ ആയിട്ടാണ് എല്ലാവരും എന്നെ കാണുന്നത്. ചെയ്ത ഒരു കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുക എന്നത് വളരെ എളുപ്പം സംഭവിക്കുന്ന ഒന്നല്ല. സാധാരണ പ്രേക്ഷകര്‍ എന്നെ സത്യാ, ഓം, തകുരു എന്നെല്ലമാണ് വിളിക്കാര്‍. ഇതെല്ലാം ഞാന്‍ നായക വേഷത്തില്‍ എത്തിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളാണ്. എന്നാല്‍ വളരെ കുറച്ചുനിമിഷങ്ങളില്‍ മാത്രമാണ് ഞാന്‍ നരസിംഹയായി സ്‌ക്രീനില്‍ നിന്നിട്ടുള്ളു.

ജയിലര്‍ സിനിമയിലെ വിനായകന്റെ പ്രകടനം അതിഗംഭീരമായിരുന്നു. വില്ലന്‍ വേഷത്തില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും ഹ്യൂമര്‍ എക്‌സ്പ്രഷന്‍സ് വിനായകന്‍ ഒരുപാട് കൊണ്ടുവരുന്നുണ്ട്. ആ കാര്യത്തില്‍ മലയാളികള്‍ വളരെ കഴിവുള്ളവരാണെന്ന് തോന്നിയിട്ടുണ്ട്. കഥാപാത്രത്തിനനുസരിച്ച് ഭാവ പ്രകടനങ്ങള്‍ വളരെ മനോഹരമായി പെട്ടെന്ന് അവര്‍ ചെയ്യും.

തിലകന്‍ സാറിന്റെ അഭിനയം എനിക്ക് ഏറെ ഇഷ്ടമാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് എല്ലാവര്‍ക്കും പ്രത്യേകമായ ഓരോ അഭിനയ രീതിയാണ്. യുവ നടന്മാരില്‍ ദുല്‍ഖര്‍ സല്‍മാനും ഫഹദ് ഫാസിലുമാണ് എന്റെ ഇഷ്ട നടന്മാര്‍.’- ശിവ രാജ്കുമാര്‍ പറഞ്ഞു.

Tags: rajanikanthJailerSUBShiva Rajkumar
ShareTweetSendShare

More News from this section

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

വർക്ക്ഷോപ്പിന്റെ മറവിൽ ലഹരി മാഫിയ; ഒല്ലൂരിൽ പെപ്പർ സ്പ്രേയും ആയുധങ്ങളുമായി 5 പേർ പിടിയിൽ, ലക്ഷ്യമിട്ടത് വിദ്യാർത്ഥികളെ

തിരുവല്ല ആനന്ദേശ്വരം ക്ഷേത്ര ഭൂമി തിരികെ പിടിച്ച് ഭക്തജനങ്ങൾ; 1978ൽ തീയറ്റർ ഉടമകൾ സ്ഥലം പാട്ടത്തിന് എടുത്തത് വെറും 200 രൂപയ്‌ക്ക്; പാട്ടകരാർ കഴിഞ്ഞിട്ടും കോടതി വിധിയുണ്ടായിട്ടും കയ്യേറ്റം

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

കോൺഗ്രസ്സ് വഞ്ചിച്ചു ; ‘ഇന്ത്യ’ മുന്നണി യോഗം ബഹിഷ്കരിക്കാൻ ഡിഎംകെ

Latest News

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

ടി20 ടീം നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യര്‍; സൂര്യകുമാറിന് പകരക്കാരനാകുന്നു, മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറാകും

ഇന്ന് ചെയ്ത കാര്യം നാളെ ആചാരമെന്ന് വരുത്താൻ നീക്കം; ചരിത്രകാരന്മാർ എന്ന് പറയുന്നവരെ കൂട്ടി ആധികാരികത വരുത്താൻ ആസൂത്രിത നീക്കം; കൊട്ടിയൂർ ക്ഷേത്രത്തിനെതിരെ ഗൂഢനീക്കം: വത്സൻ തില്ലങ്കേരി

തീവ്ര മതവർഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി UDF ഭരണത്തിൽ പിടിമുറുക്കുന്നു: മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, വ്യവസായമന്ത്രി എന്നിവരുമായി ജമാഅത്തെ നേതാക്കൾ കൂടിക്കാഴ്ച നടത്തി

ദീനികളായ മുസ്ലിങ്ങളുടെ ബുദ്ധിമുട്ടുകൾ കേട്ടാണ് ഇസ്ലാമിക് ഫ്രണ്ട്ലി ആരംഭിക്കുന്നത്; യൂണിസെക്സ് ജിമ്മുകളിൽ പോകുന്നതിലും പാട്ട് കേൾക്കുന്നതിലും അവർക്ക് ബുദ്ധിമുട്ടുണ്ട്; ജിം ഉടമ നവാസ് മുത്തു

108 ആംബുലൻസിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്; പാരാമെഡിക്കൽ ഉദ്യോഗാർത്ഥികൾ തെരുവിൽ, ജിവികെ കമ്പനിക്കെതിരെ പ്രതിഷേധം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies