ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജ ഒഴിവാക്കാൻ ഉദ്യോഗസ്ഥർ; ഗുരുവായൂർ ക്ഷേത്രത്തിൽ രഹസ്യമായി ദേവഹിതം; ആചാരലംഘനത്തിന് ചരടുവലിച്ച് ദേവസ്വം ബോർഡ്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജ ഒഴിവാക്കാൻ ഉദ്യോഗസ്ഥർ; ഗുരുവായൂർ ക്ഷേത്രത്തിൽ രഹസ്യമായി ദേവഹിതം; ആചാരലംഘനത്തിന് ചരടുവലിച്ച് ദേവസ്വം ബോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2023, 04:42 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആചാരലംഘനത്തിന് ചരടുവലിച്ച് ദേവസ്വം ബോർഡ്. ഉദയാസ്തമന പൂജ ഒഴിവാക്കുന്നതിന് വേണ്ടി രഹസ്യമായി ഒറ്റരാശി പ്രശ്‌നത്തിലൂടെ ദേവഹിതം തേടിയതായാണ് ഉയരുന്ന ആരോപണം. ഭക്തജന താല്പര്യമില്ലാതെയാണ് പ്രശ്‌നം വെച്ചത്. ക്ഷേത്ര സംബന്ധമായ കാര്യങ്ങൾക്ക് ഒറ്റരാശി പ്രശ്‌നം വെക്കുക അമ്പലത്തിന്റെ മുഖമണ്ഡപത്തിലിരുന്ന് ആകണമെന്നാണ് ആചാരം. എന്നാൽ അത് പാലിക്കാതെ മറ്റൊരു സ്ഥലത്തായിരുന്നു ചടങ്ങ് നടന്നതെന്നാണ് വിവരം. പൊതുജന താല്പര്യമില്ലാതെ ദേവഹിതം അറിയുവാനായിരുന്നു ഒറ്റരാശി പ്രശ്‌നം വെച്ചത്.

ഒരു ദിവസം ഇടവിട്ട് നടക്കുന്ന ഉദയാസ്തമന പൂജ ഏകാദശി നാളുകളിൽ ഒഴിവാക്കുന്നതിനായുള്ള ശ്രമമാണ് നടന്നത്. ദേവസ്വംബോർഡിലെ ഇടതുപക്ഷ യൂണിയന്റെ കാലങ്ങളായുള്ള ആവശ്യത്തെ സാധൂകരിക്കുന്നതിനായാണ് ഇത്തരത്തിൽ രഹസ്യമായി ദേവഹിതം തേടിയതെന്ന് ഭക്തർ ആരോപിക്കുന്നു. ഏകാദശി ദിവസമായാലും ഉദയസ്തമന പൂജ നടത്തണമെന്നാണ് ശങ്കരാചാര്യർ ചിട്ടപ്പെടുത്തിയിട്ടുള്ള പൂജാവിധിയിൽ പറയുന്നത്. എന്നാൽ പൂജ ഒഴിവാക്കുന്നതിൽ ദേവന് അഹിതമുണ്ടോ എന്നറിയുവാനയിരുന്നു ഒറ്റരാശി പ്രശ്‌നം വെച്ചത്. ദേവഹിതം അറിയുവാനുള്ള ജ്യോതിഷിയെ തിരഞ്ഞെടുക്കുന്നതിന് പോലും ചില ചിട്ടവട്ടങ്ങളുണ്ട്. എന്നാൽ ആ ചിട്ടങ്ങൾ പാലിക്കാതെ ഇഷ്ടക്കാരനായ ജ്യോതിഷിയെ വെച്ച് ദേവഹിതം തേടിയത് ആശങ്ക ഉളവാക്കുന്നതാണ്. ദേവഹിതത്തിന്റെ ഫലങ്ങളൊന്നും ഇതുവരെ ദേവസ്വം പുറത്തു വിട്ടിട്ടില്ല. പൂജ ഒഴിവാക്കാൻ ശ്രമിക്കുന്നതിലൂടെ ആചാരലംഘനത്തിനായുള്ള കോപ്പ് കൂട്ടലാണ് ഇടതുപക്ഷ ഭരണത്തണലിൽ ഗുരുവായൂർ ദേവസ്വം നടത്തിവരുന്നതെന്നാണ് ഭക്തജനങ്ങളുടെ ആരോപണം.

നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ഗുരുവായൂരിലെ ഏകാദശി ഉദയാസ്തമന. ആദ്യകാലങ്ങളിൽ ഗുരുവായൂർ ഏകാദശി ദിവസം മാത്രമാണ് ഉദയാസ്തമന പൂജ ഉണ്ടായിരുന്നുള്ളൂ. കാലാന്തരത്തിൽ ഏകാദശി ഉദയാസ്തമന പൂജ ദേവസ്വം ഏറ്റെടുക്കുകയായിരുന്നു. ഇപ്പോൾ ദേവസ്വം നേരിട്ടാണ് പൂജ നടത്തിവരുന്നത്. ഏകാദശിയല്ലാത്ത ദിവസങ്ങളിൽ ഭക്തർക്കും ഉദയാസ്തമന പൂജ നടത്താവുന്നതാണ്. മൂന്ന് ദിവസമായാണ് ചടങ്ങുകൾ നടക്കുക. സാധാരണ ദിനത്തിൽ നാല് പൂജകളുള്ളപ്പോൾ 15 വിശേഷാൽ പൂജകൾ ഉൾപ്പെടെ 19 പൂജയാണ് പ്രത്യേകത. ഇത്തവണയും ഏകാദശി ദിവസം പൂജയുള്ളതായി പഞ്ചാംഗത്തിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. അപ്പോൾ നിലവിൽ ദേവഹിതം തേടിയതെന്തിനെന്നാണ് ഭക്തജനങ്ങൾ ആരായുന്നത്.

അടുത്തിടെയായി ക്ഷേത്രത്തെ അടുത്തറിയുന്ന പാരമ്പര്യമുള്ള പലരെയും ഗണിതപ്പട്ടികയിൽനിന്നും ദേവസ്വം ഒഴിവാക്കിയിരുന്നു. 2022-ലെ ഏകാദശി കാണിപ്പയ്യൂർ നമ്പൂതിരി നിർദേശിച്ച ദിവസം കേരളത്തിലെ ക്ഷേത്രങ്ങൾ ആചരിച്ചപ്പോൾ ഗുരുവായൂർ ക്ഷേത്രം രണ്ട് ദിവസമായാണ് ആചരിച്ചത്. പിന്നീട് കാണിപ്പയ്യൂർ നമ്പൂതിരിപ്പാടിനെ ജ്യോതിഷ പാനലിൽനിന്ന് ഒഴിവാക്കിയതും വിവാദമായി. നിലവിൽ ക്ഷേത്രത്തിൽ നടത്തുന്ന പല മാറ്റങ്ങളും ക്ഷേത്രത്തിലെ പാരമ്പര്യക്കാർ പോലും മാറ്റങ്ങൾക്ക് ശേഷമാണ് അറിയുന്നത്. ക്ഷേത്രത്തിലെ മുറ ഹോമവും തെറ്റുന്നതായി ആരോപണമുണ്ട്. മഹാക്ഷേത്രങ്ങളിൽ ചൈതന്യ വർദ്ധനയ്‌ക്കായി നടത്തി വരുന്ന പ്രധാന ഹോമമാണ് ഋഗ്വേദ മുറ ഹോമം.

Tags: guruvayoorDewaswam
ShareTweetSendShare

More News from this section

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

കാസർകോട് ഗവ. കോളജിൽ റാഗിങ്; ഒന്നാംവർഷ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ 13 സീനിയർമാർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, പൊലീസ് അന്വേഷണം ആരംഭിച്ചു

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരനീക്കവുമായി കെഎസ്ഇബി; 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനം; നിയന്ത്രണം തുടരുമെന്ന് സൂചന, ജനങ്ങളോട് വൈദ്യുതി ലാഭിക്കാൻ അഭ്യർഥന

Latest News

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

ലോര്‍ഡ്‌സില്‍ ‘ഹിറ്റ്മാന്റെ’ അവസാന ഏകദിനമോ?; രോഹിത്തിനോട് നിലപാട് വ്യക്തമാക്കി സെലക്ടര്‍മാര്‍, വിരമിക്കല്‍ റിപ്പോര്‍ട്ടുകള്‍ ശക്തം

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം; ‘വിവരക്കേടും കാഴ്ചപ്പാടില്ലായ്മയും പ്രതിസന്ധിക്ക് കാരണം’

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

പ്രശസ്ത സാഹിത്യകാരനും മുൻ കേരളവർമ്മ കോളേജ് പ്രിൻസിപ്പലുമായ ഡോ. ഷോർണൂർ കാർത്തികേയൻ അന്തരിച്ചു; സാഹിത്യ-വിദ്യാഭ്യാസ രംഗത്തിന് തീരാനഷ്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies