സിനിമാ താരങ്ങളുടെ വിശേഷങ്ങളറിയാൻ ആഗ്രഹിക്കുന്നവരാണ് പ്രേക്ഷകർ. അതുപോലെ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെയും താരകുടുംബത്തിന്റെയും വിശേഷങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. പ്രത്യേകിച്ച് മക്കളായ പ്രണവ് മോഹൻലാൽ, വിസ്മയ മോഹൻലാൽ എന്നിവരുടെ. ഇപ്പോഴിതാ വിസ്മയ മോഹൻലാൽ കൂട്ടുകാരിയ്‌ക്കൊപ്പം അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് വെെറലാകുന്നത്. വിസ്മയ തന്നെയാണ് അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചെത്.
View this post on Instagram
സാധാരണയായി സമൂഹമാദ്ധ്യമങ്ങളിൽ എത്തിപ്പെടാത്ത ആളാണ് വിസ്മയ(മായ). അച്ഛനെയോ സഹോദരൻ പ്രണവിനെ പോലയോ വിസ്മയയ്‌ക്ക് സിനിമയോടും താല്പര്യമില്ല. എന്നാൽ മോഹൻലാലിന്റെ ബറോസിന് പിന്നിൽ വിസ്മയ പ്രവർത്തിക്കുന്നുണ്ട്. കാമറയ്‌ക്ക് മുന്നിൽ വിസ്മയ എത്തുമെന്ന് പ്രതീക്ഷിക്കുന്നവർ എറെയാണ്. അപൂർവ്വമായി എത്തുന്ന മായയുടെ ഫോട്ടോസും വീഡിയോകളും ശ്രദ്ധ നേടാറുണ്ട്.
നേരത്തെ തന്റെ തന്നെ ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ്’ എന്ന കവിതയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള വിസ്മയയുടെ ഡാൻസ് വീഡിയോ വൈറൽ ആയിരുന്നു. 2021ൽ ആണ് ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ്’വിസ്മയ എഴുതുന്നത്. ‘നൃത്തം ചെയ്യുമ്പോൾ മാത്രമാണ് എനിക്ക് എന്റെ തലയിൽ നിന്ന് പുറത്തുവരാൻ കഴിയുന്നത്’എന്നാണ് മായ ഡാൻസ് വീഡിയോയ്‌ക്ക് ഒപ്പം കുറിച്ചത്.















