തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷവും 3 മാസവും കഠിന തടവ് ശിക്ഷ വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി. 35,000 രൂപ പിഴയും വിധിച്ചു.
കൊല്ലം പാരിപ്പള്ളി സ്വദേശി മിഥുൻ എന്ന യുവാവിനാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖ 20 വർഷം കഠിന തടവ് ശിക്ഷ വിധിച്ചത്. മൂന്ന് ബലാത്സംഗ കേസുകൾ ഉൾപ്പെടെ ഇരുപതോളം കേസുകളിൽ പ്രതിയാണ് മിഥുൻ.
പിഴത്തുക പെൺകുട്ടിയ്ക്ക് നൽകണമെന്ന് കോടതി അറിയിച്ചു. പ്രതി യാതൊരു തരത്തിലുള്ള ദയയും അർഹിക്കുന്നില്ലെന്നും ശിക്ഷ വിധിക്കവെ കോടതി പറഞ്ഞു.2021 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.