കണ്ണൂർ: പെരുമ്പാമ്പിനെ കൈയിലെടുത്ത് സാഹസിക പ്രകടനം നടത്തിയ മദ്യപൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കണ്ണൂർ വളപട്ടണം പെട്രോൾ പമ്പിന് സമീപം കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പെരുമ്പാമ്പിനെ കഴുത്തിലിട്ട ശേഷം ഫോട്ടോ എടുക്കാൻ ഇയാൾ ആവശ്യപ്പെടുകയായിരുന്നു. ഫോട്ടോ എടുക്കുന്നതിനിടെ പാമ്പ് കഴുത്തിൽ വരിഞ്ഞു മുറുക്കി. തുടർന്ന് പെട്രോൾ പമ്പ് ജീവനക്കാരനെത്തി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. ചന്ദ്രൻ എന്നയാളാണ് മദ്യപിച്ചെത്തി പെരുമ്പാമ്പിനെ കഴുത്തിലിട്ട് റോഡിൽ അഭ്യാസ പ്രകടനം നടത്തിയതെന്നാണ് വിവരം. സമീപത്തുള്ള വളപ്പട്ടണം പുഴയുടെ തീരത്ത് നിന്നും ലഭിച്ച പാമ്പാകാമെന്നാണ് പ്രാഥമിക നിഗമനം.