കേരള മനസാക്ഷിയെ നടുക്കിയ ആ രാത്രി; തങ്കമണി സംഭവം വെള്ളിത്തിരയിലേയ്ക്ക്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
Thursday, August 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കേരള മനസാക്ഷിയെ നടുക്കിയ ആ രാത്രി; തങ്കമണി സംഭവം വെള്ളിത്തിരയിലേയ്‌ക്ക്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2023, 10:06 am IST
Facebook
Twitter
WhatsAppTelegram

കേരള മനസാക്ഷിയെ നടുക്കിയ സംഭവമായിരുന്നു ഇടുക്കിയിലെ തങ്കമണി സംഭവം. 1986 ഒക്ടോബർ 21 -ന് തങ്കമണി എന്ന ഗ്രാമത്തിൽ ഒരു ബസ് സർവ്വീസുമായി ബന്ധപ്പെട്ടുണ്ടായ തർക്കവും പോലീസ് വെടിവെപ്പും തുടർന്നുണ്ടായ വൻ പ്രശനങ്ങളും കേരളത്തിന് ഒരിക്കലും മറക്കാനോ ചരിത്രത്തിൽ നിന്ന് മായ്ച്ചു കളയാനോ കഴിയുന്നതല്ല. ഒരു ഗ്രാമത്തിലെ മുഴുവൻ പുരുഷന്മാരെയും പോലീസ് ബന്ധികളാക്കുകയും പ്രസവ ശുശ്രൂഷയിലായിരുന്ന സ്ത്രീകളെ വരെ പോലീസുകാർ ഒരു കരുണയുമില്ലാതെ പീഡിപ്പിക്കുകയും ചെയ്ത സംഭവമായിരുന്നു തങ്കമണി സംഭവം.

കേരളത്തിന്റെ ചരിത്രത്തിൽ എന്നും ഓർത്തിരിക്കുന്നതും നടുക്കമുണ്ടാക്കിയതുമായ സംഭവം കൂടിയായിരുന്നു അത്. വർഷം ഒരുപാട് കഴിഞ്ഞിട്ടും ഒറ്റരാത്രിയിൽ ഒരു ഗ്രാമത്തിലെ ജനങ്ങളുടെ തലവര തന്നെ മാറ്റിയ സംഭവം ഇന്നും ആരും മറന്നിട്ടില്ല. കഴിഞ്ഞ ദിവസമായിരുന്നു തങ്കമണി സംഭവത്തിന് 37- ാമത് വാർഷികം. ഈ അവസരത്തിൽ കേരള മനസാക്ഷിയെ നടുക്കിയ ആ രാത്രിയുടെ കഥ വെള്ളിത്തിരയിൽ എത്തുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ചിത്രത്തിൽ ജനപ്രിയ നായകൻ ദിലീപാണ് നായകനായി എത്തുന്നത്. ഉടൽ എന്ന ചിത്രത്തിന് ശേഷം രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കമണി. രതീഷ് രഘുനന്ദൻ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവ്വഹിക്കുന്നത്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

പ്രണിത സുഭാഷ്, നീത പിള്ള എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ. ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി., അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു എന്നിവരും തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത് റാം എന്നിവരും അഭിനയിക്കുന്നു.

രാജശേഖർ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി എന്നിവർ സംഘട്ടന രംഗങ്ങൾ ഒരുക്കുന്ന ചിത്രം ദിലീപിന്റെ ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രതെയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് മനോജ് പിള്ളയാണ്.

1986 ഒക്ടോബർ 21നു ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തിൽ ഒരു ബസ് സർവ്വീസുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ തുടർന്ന് പോലീസ് ലാത്തിച്ചാർജും വെടിവയ്പ്പുമുണ്ടായി. വെടിവയ്പ്പിൽ നിരപരാധിയായിരുന്ന ഒരാൾ മരിച്ചു. മറ്റൊരാൾക്ക് രണ്ട് കാലുകൾ നഷ്ടമായി. അന്ന് രാത്രി ഗ്രാമത്തിലെത്തിയ പോലീസ് പാവപ്പെട്ട ജനങ്ങളോട് ഒരു ദയവും കാണിക്കാതെ ലാത്തിച്ചാർജ്ജ് നടത്തുകയും പുരുഷൻമാരെ അറസ്റ്റ് ചെയ്തുകൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.

ശേഷം രാത്രിയിൽ പോലീസ് സംഘം ഗ്രാമത്തിലെത്തി നിരവധി സ്ത്രീകളെ മാനഭംഗപ്പെടുത്തി. പിന്നീട് ഈ സംഭവത്തെ കേരള ചരിത്രത്തിൽ തന്നെ തുടച്ചു നീക്കാൻ അന്നത്തെ അധികാര രാഷ്‌ട്രീയ പാർട്ടികൾ ഒറ്റക്കെട്ടയി ശ്രമം നടത്തുകയും ചെയ്തു.

Tags: DileepSUBTANGAMANI
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

വീണ വിജയന്റെ ഡയറിയിൽ 20.05 കോടിയുടെ സാമ്പത്തിക ഇടപാടുകളുടെ കണക്കുകൾ; ദുബായിലേക്ക് 85 ലക്ഷം അയച്ചതിന്റെ രേഖകളെന്ന് ഇഡി, ഹവാല ഇടപാടെന്ന് അന്വേഷണ സംഘം; സിഎംആർഎൽ-എക്സാലോജിക് കേസിൽ നിർണായക നീക്കം

തമിഴ്നാട് എംഎൽഎമാർക്ക് പുതിയ കാറുകൾ; മാസം 75,000 രൂപ വാഹന അലവൻസും 25,000 രൂപ ഓഫീസ് അസിസ്റ്റന്റ് അലവൻസും പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്

‘സ്വകാര്യ നേട്ടത്തിനായി സ്ഥാനം ഉപയോഗിച്ചിട്ടില്ല’, എൻഎസ്എസിന്റെ ആസ്തി പലമടങ്ങ് വർധിച്ചു, സ്ഥാപനങ്ങൾക്ക് മേന്മയുണ്ടായി; ജി. സുകുമാരൻ നായരുടെ നേതൃത്വത്തെ വാഴ്‌ത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ

ചേട്ടനും ഏട്ടനും ഒന്നിച്ചു; ലാലേട്ടനും സഞ്ജുവും ഒന്നിച്ചഭിനയിച്ച കേരള ക്രിക്കറ്റ് ലീഗ് പരസ്യചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗം

കേരളത്തിലെ ബിജെപി മേഖലകൾ അഞ്ചിൽ നിന്ന് ആറാക്കി, പുതിയ മേഖലാ ചുമതലക്കാരെയും പ്രഖ്യാപിച്ചു

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം;സോഷ്യൽ മീഡിയ കേസുകളിൽ അന്വേഷണം വേഗത്തിലാക്കണം, ഡിജിപിക്ക് പരാതി നൽകി ബിജെപി

മുല്ലപ്പെരിയാർ ഡാം തർക്കം; സുപ്രീംകോടതിയിൽ കേരളത്തിനായി സ്പെഷ്യൽ കോൺസലിനെ നിയോഗിച്ചു, റോയ് എബ്രഹാമിന് ചുമതല

തിരുവോണത്തോണി മുങ്ങിയത് ഗുരുതര അനാസ്ഥ; താഴെത്തട്ടിലെ ജീവനക്കാരെ മാത്രം കുറ്റപ്പെടുത്തരുത്, ഉദ്യോഗസ്ഥരും ബോർഡ് ഭാരവാഹികളും മറുപടി പറയണം ദേവസ്വം ബോർഡിനും സർക്കാരിനുമെതിരെ കെ.പി. ശശികല ടീച്ചർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies