ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിന്ദു ക്ഷേത്രം വിശ്വാസികൾക്കായി തുറന്നുകൊടുത്തു. അമേരിക്കയിലെ ന്യൂ ജേഴ്‌സിയിൽ നിർമ്മിക്കപ്പെട്ട സ്വാമിനാരായൺ അക്ഷർദ്ധാം ക്ഷേത്രമാണ് വിശ്വാസികൾക്കായി തുറന്നത്. ബാപ്‌സ് ശ്രീ സ്വാമിനാരായൺ സൻസത് നിർമ്മിച്ച ക്ഷേത്രം പ്രതിഷ്ഠിച്ചത് സ്വാമി മഹരാജാണ്.
പതിനായിരത്തിലധികം ശില്പങ്ങളും 151-ന്നോളം പുരാതന സംഗീത ഉപകരണങ്ങളുടെ ശില്പവും കൊണ്ട് അലംങ്കൃതമാണ് ക്ഷേത്ര സമുച്ഛയം. 2010-ലാണ് മന്ദിരത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 68,000 ക്യുബിക് അടി ഇറ്റാലിയൻ കാരാര മാർബിൾ ഉപയോഗിച്ച് നാഗരാദി ശൈലിയിലാണ് ക്ഷേത്രം നിർമ്മിച്ചത്. യൂറോപ്പിലെ ക്വാറികളിൽ നിന്ന് ലഭിച്ച മാർബിൾ ഇന്ത്യയിലെ രാജസ്ഥാനിലേക്ക് അയച്ചു. അവിടെ നൂറുകണക്കിന് കരകൗശല വിദഗ്ദർ കല്ലുകൾ കൊത്തിയെടുത്തു. ഈ കല്ലുകൾ അമേരിക്കയിലേക്ക് അയച്ചാണ് ക്ഷേത്ര നിർമ്മാണം പൂർത്തീകരിച്ചത്.
ലോകത്തിന്റ വിവിധ കോണിൽ നിന്നുള്ളവരാണ് ക്ഷേത്രത്തിന്റ നിർമ്മാണത്തെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യൻ നിർമ്മാണ വൈദഗ്‌ദ്ധ്യം വാക്കുകളിൽ ഒതുക്കാൻ ആകില്ല എന്നാണ് മിക്കവരുടെയും പ്രശംസ. ഹിന്ദു ധർമ്മത്തിലേക്ക് വരാനുള്ള ആഗ്രഹം പോലും പലരും സോഷ്യൽ മീഡിയയിലൂടെ പ്രകടിപ്പിക്കുന്നു.















