വിദേശത്ത് നിന്ന് അനധികൃതമായി പണം ഒഴുകുന്നു; 4000 മദ്രസകൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദേശത്ത് നിന്ന് അനധികൃതമായി പണം ഒഴുകുന്നു; 4000 മദ്രസകൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2023, 05:37 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: വിദേശത്ത് നിന്ന് അനധികൃതമായി പണം സ്വീകരിച്ചുവെന്ന് കണ്ടെത്തിയ മദ്രസകൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ. നേപ്പാൾ അതിർത്തിയിലുള്ള 4000 മദ്രസകളെക്കുറിച്ച് അന്വേഷണം നടത്തും. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി അധികൃതർ വ്യക്തമാക്കി. തീവ്രവാദ പ്രവർത്തനങ്ങൾക്ക് വേണ്ടിയോ മതപരിവർത്തനത്തിനോ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കോ ഈ തുക ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷണസംഘം പരിശോധിക്കും.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരമാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് എഡിജി മോഹിത് അഗർവാളിന്റെ നേതൃത്വത്തിൽ മൂന്നംഗ അന്വേഷണസംഘത്തെ രൂപീകരിച്ചതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. സൈബർ സെൽ പോലീസ് സൂപ്രണ്ട് ത്രിവേണി സിംഗ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ജെ റീഭ എന്നിവരാണ് മറ്റ് അംഗങ്ങൾ.

ഉത്തർപ്രദേശിൽ മാത്രം ഏകദേശം 24,000 മദ്രസകളാണുള്ളത്. ഇതിൽ 16,000ത്തോളം മദ്രസകൾക്ക് അംഗീകാരമുണ്ട്. 8000ത്തോളം മദ്രസകൾ അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്നും എഡിജി അഗർവാൾ പറയുന്നു. നിലവിൽ 4000 മദ്രസകളാണ് അന്വേഷണ പരിധിയിൽ വരുന്നത്. ഇവർക്ക് നോട്ടീസ് നൽകാനുള്ള നടപടികൾ ഈ ആഴ്ച തന്നെ ആരംഭിക്കുമെന്നും എഡിജി വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ നേപ്പാളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ നിരവധി മദ്രസകളാണ് വന്നത്. മഹാരാജ്ഗഞ്ച്, സിദ്ധാർത്ഥനഗർ, ശ്രാവസ്തി, ബൽറാംപൂർ, ബഹ്‌റൈച്ച്, ലഖിംപൂർ ഖേരി, പിലിഭിത് എന്നീ സ്ഥലങ്ങളിലാണ് ഇവയുള്ളത്. വിദേശത്ത് നിന്ന് ഈ മദ്രസകളിലേക്ക് പണം ലഭിക്കുന്നുണ്ടെന്നും ഇത് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നും നേരത്തെ തന്നെ പരാതി ലഭിച്ചതായി അന്വേഷണസംഘം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം നടത്തിയ അന്വേഷണത്തിൽ മിക്ക മദ്രസകളിലേക്കും വലിയ തുക ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തിയെങ്കിലും കൃത്യമായ കണക്ക് വിവരങ്ങൾ പുറത്ത് വന്നിരുന്നില്ല.

Tags: yogi adithyanathUTHARPRADESHSpecial Team
Share
Tweet
SendShare

More News from this section

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

Latest News

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

കിണറിനുള്ളില്‍ തീ ആളിപ്പടര്‍ന്നു; കല്ലമ്പലത്ത് മൂന്ന് യുവാക്കള്‍ക്ക് പൊള്ളലേറ്റു; കിണറ്റില്‍ പെട്രോള്‍ സാന്നിധ്യമെന്ന് സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies