ഏഷ്യയുടെ സൈക്ലിംഗ് ആഘോഷത്തിന് നാളെ തലസ്ഥാനത്ത് തുടക്കം; 20 രാജ്യങ്ങള്‍ അണിനിരക്കുന്ന മൗണ്ടന്‍ സൈക്ലിംഗില്‍ വിജയിക്കുന്നവര്‍ക്ക്‌ പാരിസ് ഒളിമ്പിക്‌സിന് യോഗ്യത; സജ്ജരായി ഇന്ത്യന്‍ റൈഡര്‍മാര്‍
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഏഷ്യയുടെ സൈക്ലിംഗ് ആഘോഷത്തിന് നാളെ തലസ്ഥാനത്ത് തുടക്കം; 20 രാജ്യങ്ങള്‍ അണിനിരക്കുന്ന മൗണ്ടന്‍ സൈക്ലിംഗില്‍ വിജയിക്കുന്നവര്‍ക്ക്‌ പാരിസ് ഒളിമ്പിക്‌സിന് യോഗ്യത; സജ്ജരായി ഇന്ത്യന്‍ റൈഡര്‍മാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2023, 09:13 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം; ഏഷ്യന്‍ രാജ്യങ്ങളുടെ മൗണ്ടന്‍ സൈക്ലിംഗ് ആഘോഷം വ്യാഴാഴ്ച പൊന്മുടിയില്‍ ആരംഭിക്കും. ഇന്ത്യ ആദ്യമായി ആതിഥ്യം വഹിക്കുന്ന ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് ഹോട്ടല്‍ ഹൈസിന്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വ്യാഴാഴ്ച രാവിലെ പൊന്മുടിയിലെ ചാമ്പ്യന്‍ഷിപ്പ് വേദിയില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തുന്നതോടെ മത്സരങ്ങള്‍ ആരംഭിക്കും.

ഇന്ത്യക്ക് പുറമെ ചൈന, പാക്കിസ്ഥാന്‍, ജപ്പാന്‍, കൊറിയ, ഇന്തോനേഷ്യ, തായ്ലാന്‍ഡ്, കസാക്കിസ്ഥാന്‍, ചൈനീസ് തായ്പേയ്, ഫിലിപ്പൈന്‍സ്, ഹോങ്കോങ്, മംഗോളിയ, ഉസ്ബെക്കിസ്ഥാന്‍, വിയറ്റ്നാം, ഇറാന്‍, മലേഷ്യ, സിംഗപ്പൂര്‍, ബംഗ്ലാദേശ്, നേപ്പാള്‍, മാലിദ്വീപ് എന്നിങ്ങനെ 20 രാജ്യങ്ങളില്‍ നിന്നായി 250ലേറെ റൈഡര്‍മാരാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. എലൈറ്റ് വിഭാഗം മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക് 2024ലെ പാരിസ് ഒളിമ്പിക്‌സിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും.

ചരിത്രത്തില്‍ ആദ്യമാണ് ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇത്രയധികം രാജ്യങ്ങളും റൈഡര്‍മാരും പങ്കെടുക്കുന്നത്. ചൈനയും കൊറിയയും അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള റൈഡര്‍മാര്‍ പൊന്മുടിയില്‍ മത്സരത്തിനായി തയാറാക്കിയ ട്രാക്കില്‍ പരിശീലനം നടത്തുന്നുണ്ട്. 31 അംഗ ടീമിനെയാണ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ അണിനിരത്തുന്നത്. 20 പുരുഷ റൈഡര്‍മാരും 11 വനിതാ റൈഡര്‍മാരുമാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്.

ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ഇന്ത്യ ഉള്‍പ്പെടെ 10 രാജ്യങ്ങളില്‍ നിന്നുള്ള റഫറിമാര്‍ക്കുള്ള എലൈറ്റ് നാഷണല്‍ പരിശീലന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. 28-ാമത് ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പാണ് പൊന്മുടിയില്‍ സംഘടിപ്പിക്കുന്നത്.  14-ാമത് ജൂനിയര്‍ ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പും പൊന്മുടിയില്‍ നടക്കുന്നുണ്ട്. ചാമ്പ്യന്‍ഷിപ്പ് 29ന് സമാപിക്കും.

Tags: asiaMountainCycling
Share
Tweet
SendShare

More News from this section

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

Latest News

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies