ബെംഗളൂരു ; സനാതനധർമ്മപ്രകാരം വിവാഹം കഴിക്കാൻ ഇന്ത്യയിലെത്തുന്ന വിദേശികളിൽ വർദ്ധനവ് .ദസറയോടനുബന്ധിച്ച് മംഗോളിയ , ജപ്പാൻ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ബെംഗളൂരുവിലെ ഇന്റർനാഷണൽ സെന്റർ ഓഫ് ആർട്ട് ഓഫ് ലിവിങ്ങിൽ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെ സാന്നിധ്യത്തിൽ വിവാഹിതരായത് .
പരമ്പരാഗത വൈദിക വിവാഹം നടത്തണമെന്ന് ആഗ്രഹിച്ചവരാണ് ഇവർ ഇന്ത്യയിലെത്തിയത് . മന്ത്രവിധികളോടെ ആചാരങ്ങൾ പാലിച്ചായിരുന്നു വിവാഹം . ബന്ധുക്കൾ ഉൾപ്പെടെ ഒട്ടേറെ വിദേശികളും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ആഡംബരവും ചെലവേറിയതുമായ ഇന്ത്യൻ വിവാഹങ്ങളുടെ കാലഘട്ടത്തിൽ, വൈദിക വിവാഹങ്ങൾ വിദേശികളെ ഏറെ ആകർഷിക്കുന്നുവെന്നതിന് തെളിവാണിത് .
നേപ്പാൾ, യുഎഇ, ജപ്പാൻ , മൗറീഷ്യസ്, കാനഡ , എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവരാണ് വിവാഹത്തിനായി ഇപ്പോൾ ഇന്ത്യയിലെത്തുന്നത് .