വാഷിംഗ്ടൺ : കാണാതായ ആമ 5 വർഷത്തിന് ശേഷം ഉടമയുടെ കൈകളിലേകേക്ക്.സൾക്കേറ്റ വിഭാഗത്തിൽപെട്ട ആമ മൂന്നര വർഷങ്ങൾക്കു മുമ്പ് ഉടമസ്ഥന്റ കയ്യിൽ നിന്നും നഷ്ടമായതാണ്. ഉടമയുടെ വീട്ടിൽ നിന്നും 8 കിമി അകലെ അമേരിക്കൻ പോലീസാണ് ആമയെ കണ്ടെത്തിയത്.
ആമ മനുഷ്യനുമായി വളരെ നന്നായി ഇടപഴകുന്നതായി പോലീസ് മനസിലാക്കി. ആമയെ ആരെങ്കിലും വളർത്തിയിരുന്നതാകാം എന്ന അനുമാനത്തിൽ പോലീസ് എത്തി. തുടർന്ന് ആമയെ കണ്ടുകിട്ടിയ വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ പോലീസ് പങ്കുവെക്കുകയായിരുന്നു. ഈ വാർത്ത കണ്ട ആമയുടെ ഉടമ മൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് എത്തുകയും ചെയ്തു.
ദീർഘനാൾ കടുത്തശൈത്യത്തെ നേരിട്ടതുകാരണം ആമയുടെ ശരീരം പരുക്കനായി മാറിയിട്ടുണ്ട്, എന്നാലിത് പരിചരണം കൊണ്ട് ഭേദമാകും എന്ന് പോലീസ് പറഞ്ഞു.