രാമനഗര ജില്ലയുടെ പേര് 'ബംഗളൂരു സൗത്ത്' എന്നാക്കി മാറ്റുമെന്ന് ഡി കെ ശിവകുമാർ; അങ്ങനെയൊരു തീരുമാനത്തെ കുറിച്ച് ഇതുവരെ അറിഞ്ഞില്ലെന്ന് സിദ്ധരാമയ്യ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമനഗര ജില്ലയുടെ പേര് ‘ബംഗളൂരു സൗത്ത്’ എന്നാക്കി മാറ്റുമെന്ന് ഡി കെ ശിവകുമാർ; അങ്ങനെയൊരു തീരുമാനത്തെ കുറിച്ച് ഇതുവരെ അറിഞ്ഞില്ലെന്ന് സിദ്ധരാമയ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2023, 12:00 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു: രാമനഗര ജില്ലയുടെ പേര് ‘ബംഗളൂരു സൗത്ത്’ എന്ന് പുനർനാമകരണം ചെയ്യുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. കഴിഞ്ഞ ദിവമാണ് ജില്ലയുടെ പേര് മാറ്റാനുള്ള ആലോചനകൾ പുരോഗമിക്കുകയാണെന്ന് ശിവകുമാർ സമൂഹമാദ്ധ്യമം വഴി അറിയിച്ചത്. ചന്നപട്ടണ, രാമനഗര, കനകപുര, മഗഡി, ഹരോഹള്ളി താലൂക്കുകൾ ഉൾപ്പെടുന്ന ജില്ലയാണ് രാമനഗര. ബംഗളൂരുവിൽ നിന്ന് 48 കിലോമീറ്റർ അകലെയാണ് ജില്ലയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.

എന്നാൽ രാമനഗര ജില്ല മുഴുവൻ ബംഗളൂരു പരിധിയിൽ ഉൾപ്പെട്ടതാണെന്നും, ഇവിടുത്തെ നാല് താലൂക്കുകളിലേയും ജനങ്ങൾ യഥാർത്ഥത്തിൽ ബംഗളൂരു നിവാസികളാണെന്നുമാണ് ശിവകുമാറിന്റെ വാദം. രാമനഗര ജില്ലയെ ബംഗളൂരുവിന് കീഴിലാക്കാനുള്ള നിർദ്ദേശവും രൂപരേഖയും ഉടൻ അവതരിപ്പിക്കുമെന്നും ശിവകുമാർ പറഞ്ഞു.

പേര് മാറ്റാനുള്ള ആലോചന നടക്കുകയാണെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ രാമനഗര നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എച്ച്.ഡി.കുമാരസ്വാമിയും പ്രതിപക്ഷ കക്ഷികളും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഏഴ് ജന്മമെടുത്താലും രാമനഗര ജില്ലയെ വിഭജിക്കാനോ പേര് മാറ്റാനോ അനുവദിക്കില്ലെന്ന് കുമാരസ്വാമി പറഞ്ഞു. കനക്പുര നിയമസഭാ മണ്ഡലത്തിലെ എം എൽ എ ആയ ശിവകുമാറിന്റെ കൃഷിയിടങ്ങളും റിസോർട്ടുകളും ഉൾപ്പടെയുള്ള നിരവധി വസ്തുക്കൾ ഈ പ്രദേശത്താണ് ഉള്ളത്. ശിവകുമാറിന്റെ സഹോദരൻ ഡി കെ സുരേഷ് എംപിക്കും പ്രദേശത്ത് സ്വത്തുവകകൾ ഉണ്ട്. ഇരുവരുടെയും ബിനാമി സ്വത്തുക്കളും ഇവിടെയുണ്ട് എന്നാണ് പ്രതിപക്ഷ ആരോപണം

അതേസമയം ഇത്തരമൊരു കാര്യം ശിവകുമാർ താനുമായി ചർച്ച ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മാദ്ധ്യമങ്ങളോട് പറഞ്ഞു. ”പേര് മാറ്റുന്നതിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ല. എന്നോട് എന്തെങ്കിലും പറയാത്ത പക്ഷം, അയാളുടെ മനസിൽ എന്താണെന്ന കാര്യം എനിക്ക് അറിയാൻ സാധിക്കില്ലെന്നുമാണ്” സിദ്ധരാമയ്യ പറഞ്ഞത്.

Tags: d k shivakumarKarnatakaSidharamayya
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies