മുംബൈ: പകുതി കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി. വദാല ഏരിയയില്‍ നിന്നാണ് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. ഏകദേശം 30-35 വയസുവരെ പ്രായം തോന്നിക്കുന്ന സ്ത്രീയുടേതാണ് മൃതദേഹം.
ശരീരം മൂന്ന് കഷ്ണങ്ങളാക്കിയ നിലയിലാണ്. പട്രോളിംഗ് സംഘമാണ് ദുരൂഹ സാഹചര്യത്തില്‍ ഒരു ബാഗ് കണ്ടെത്തുന്നത്. തുടര്‍ന്ന് കൂടുതല്‍ പോലീസെത്തി മൃതദേഹ ഭാഗങ്ങള്‍ കെ.ഇ.എം ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.
രണ്ടുദിവസത്തിന് മുന്‍പാകും കൊലപാതകം നടന്നിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഷ്ണങ്ങളാക്കി കത്തിച്ച് ബാഗിലാക്കി ഉപേഷിച്ചതാകാമെന്നാണ് സംശയം. യുവതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു.