അതേ നാണയത്തില്‍ തിരിച്ചടിച്ച് ഇന്ത്യയുടെ തിരിച്ചുവരവ്..! ഷമി-ബുമ്ര കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് ഇംഗ്ലീഷ് കപ്പല്‍
Sunday, June 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അതേ നാണയത്തില്‍ തിരിച്ചടിച്ച് ഇന്ത്യയുടെ തിരിച്ചുവരവ്..! ഷമി-ബുമ്ര കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് ഇംഗ്ലീഷ് കപ്പല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2023, 08:44 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ജസപ്രീത് ബുമ്രയും മുഹമ്മദ് ഷമിയും കൊടുങ്കാറ്റായപ്പോള്‍ വിജയ തീരമണയാന്‍ ഇറങ്ങിയ ഇംഗ്ലീഷ് കപ്പല്‍ ആടിയുലയുന്നു. പേസര്‍മാര്‍ കണിശതയോടെ പന്തെറിഞ്ഞപ്പോള്‍ 23 ഓവറിനിടെ ഇംഗ്ലണ്ടിന്റെ മുന്‍നിര ഒന്നാകെ നിലംപൊത്തി. 25.1 ഓവറില്‍ 91-6 വിക്കറ്റെന്ന നിലയില്‍ വമ്പന്‍ തോല്‍വിയുടെ വക്കിലാണ് പേരുകേട്ട ഇംഗ്ലീഷ് നിര. ഇന്ത്യയെ താരതമ്യേന ചെറിയ സ്‌കോറില്‍ ഒതുക്കിയ ആത്മവിശ്വാസത്തില്‍ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് അത് 4.5 ഓവറു വരെയെ കാത്തുസൂക്ഷിക്കാനായുള്ളു.

16 റണ്‍സില്‍ നില്‍ക്കെ ഡേവിഡ് മലാന്റെ കുറ്റിത്തെറിപ്പിച്ച് ബുമ്രയാണ് ഇന്ത്യയുടെ പ്രഹരമേല്‍പ്പിച്ചത്. പിന്നാലെ ഷമി തീക്കാറ്റായി. ജോ റൂട്ടിനെ ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഷമി ഇംഗ്ലണ്ടിന്റെ തകര്‍ച്ചയ്‌ക്ക് തുടക്കമിട്ടു. പിന്നാലെ സ്റ്റോക്‌സിന്റെ സ്റ്റമ്പിളക്കി ഷമി നയം വ്യക്തമാക്കി. 9-ാം ഓവറില്‍ ജോണി ബെയര്‍‌സ്റ്റോയുടെയും കുറ്റി പിഴുതി ഇംഗ്ലണ്ടിന്റെ മുന്‍നിരയെ ഷമി കൂടാരം കയറ്റി. ക്യാപ്ടന്‍ ബട്‌ലറിനെ കുല്‍ദീപ് യാദവ് പവലിയനിലേക്ക് അയച്ചു. 23 പന്തില്‍ പത്തു റണ്‍സായിരുന്നു സമ്പാദ്യം. അഞ്ചോവര്‍ എറിഞ്ഞ ഷമിയ 2 മെയഡനും മൂന്ന് വിക്കറ്റും സ്വന്തമാക്കിയപ്പോള്‍ വിട്ടു നല്‍കിയത് വെറും അഞ്ചു റണ്‍സായിരുന്നു.

രണ്ടുവിക്കറ്റുമായി ബുമ്രയും ഒരു വിക്കറ്റുമായി കുല്‍ദീപും ഇംഗ്ലണ്ട് ബാറ്റര്‍മാരെ വരിഞ്ഞുമുറക്കി. റണ്ണെടുക്കാന്‍ പാടുപ്പെട്ടവര്‍ വിക്കറ്റ് കളയാന്‍ തിടുക്കം കൂട്ടുകയായിരുന്നു. ജോണി ബെയര്‍സ്‌റ്റോ (14), ഡേവിഡ് മലാന്‍ (16), ജോ റൂട്ട് (0), ബെന്‍ സ്‌റ്റോക്‌സ്(0), ജോസ് ബട്‌ലര്‍ (10), മോയിന്‍ അലി (15) എന്നിവരാണ് പുറത്തായ ബാറ്റര്‍മാര്‍. 39 പന്തില്‍ 23 റണ്‍സുമായി ലിയാം ലിവിംഗ്സ്റ്റണും 1 റണ്‍സുമായി ക്രിസ് വോക്‌സുമാണ് ക്രീസില്‍.

Tags: englandIndiaWC2023
ShareTweetSendShare

More News from this section

“അനശ്വര പ്രേരണാ പുരുഷൻ ഭാവുറാവു ദേവറസ്” പുസ്തക പ്രകാശനം ചെയ്തു

ബ്രസീലിന് കനത്ത തിരിച്ചടി; ഹാംസ്ട്രിംഗ് പരുക്കേറ്റ് റഫീഞ്ഞ പുറത്ത്, തിരിച്ചുവരവില്‍ അനിശ്ചിതത്വം

കുറ്റപത്രം സമർപ്പിച്ചു : ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് കുറ്റക്കാരൻ എന്ന് കണ്ടെത്തൽ

അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന 60 കാരി മരിച്ചു

ജലത്തിനടിയിലും യോഗയുടെ അത്ഭുതം; ഐഎന്‍എസ് സത്വാഹനയില്‍ അണ്ടര്‍വാട്ടര്‍ യോഗാഭ്യാസവുമായി ഇന്ത്യന്‍ നാവികസേന

പോക്സോ കേസ്; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി; പ്രതി റിമാന്റിൽ

Latest News

“ഉണ്ടറിയണം സദ്യ, കണ്ടറിയണം പൂരം”; പായസങ്ങൾ, കേരളീയ വിവാഹങ്ങളിൽ സദ്യയുടെ മധുരമേറിയ സമാപനം

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും സുരക്ഷാ വീഴ്ച; കുഴിച്ചിട്ട നിലയില്‍ മൊബൈല്‍ ഫോണും അനുബന്ധ ഉപകരണങ്ങളും കണ്ടെത്തി

സിഎംആര്‍എല്‍ എക്സാലോജിക് അന്വേഷണം പുതിയ ഘട്ടത്തിലേക്ക്; വീണയ്‌ക്ക് വീണ്ടും ഇഡി നോട്ടീസ്, 29ന് ഹാജരാകാന്‍ നിര്‍ദേശം

’50-ാം വയസ്സില്‍ 30-ാം വയസ്സിലേതിനേക്കാള്‍ ഊര്‍ജസ്വലരാകണം’; യോഗാദിനത്തില്‍ പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

കർഷകർക്ക് വീണ്ടും കേന്ദ്രസഹായം; പിഎം-കിസാൻ 23-ാം ഗഡു വിതരണം, രാജ്യത്താകെ 9.44 കോടി ഗുണഭോക്താക്കൾക്ക് നേരിട്ട് പണം

ബ്രിട്ടീഷ് രാഷ്‌ട്രീയത്തില്‍ വന്‍ ചര്‍ച്ച; രാജി പ്രഖ്യാപനത്തിന് ഒരുങ്ങുന്നുവോ കെയര്‍ സ്റ്റാര്‍മര്‍? ലേബര്‍ പാര്‍ട്ടിയില്‍ അനിശ്ചിതത്വം ശക്തം

പി. നാരായണക്കുറുപ്പിന്റെ നിര്യാണത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അനുശോചിച്ചു

ഇന്ദിര ജനാധിപത്യത്തിന്റെ കശാപ്പുകാരി; അടിയന്തരാവസ്ഥ @51: ജൂണ്‍ 25ന് സമ്മേളനം, മുഖ്യപ്രഭാഷകനായി കുമ്മനം രാജശേഖരന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies