മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും; ഐഇഡി ബോംബ് നിർമ്മിച്ച സ്ഥലത്തുൾപ്പടെ തെളിവെടുപ്പ് നടത്തും; ദുരൂഹത ഇനിയും ബാക്കി..  
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും; ഐഇഡി ബോംബ് നിർമ്മിച്ച സ്ഥലത്തുൾപ്പടെ തെളിവെടുപ്പ് നടത്തും; ദുരൂഹത ഇനിയും ബാക്കി..  

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2023, 05:50 am IST
FacebookTwitterWhatsAppTelegram

കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസിൽ അറസ്റ്റിലായ ഡൊമിനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിയുമായുള്ള തെളിവെടുപ്പുകളും ഇന്ന് നടക്കും. പ്രതി കുറ്റം ചെയ്തതിന്റെ വ്യക്തമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എ. അക്ബർ പ്രതികരിച്ചു.

കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനുള്ളിലായിരുന്നു ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. യുഎപിഎയ്‌ക്ക് പുറമെ കൊലപാതകം, ഗൂഢാലോചന, വധശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കും. സ്ഫോടനം നടന്ന കളമശ്ശേരിയിലെ സാമ്രാ കൺവെൻഷൻ സെൻ്റർ, സ്ഫോടകവസ്തുക്കൾ വാങ്ങിയ കടകൾ, ഐഇഡി ബോംബ് നിർമ്മിച്ച സ്ഥലം, പെട്രോൾ പമ്പ്, കുറ്റസമ്മത വീഡിയോ ചിത്രീകരിച്ച കൊരട്ടിയിലെ ഹോട്ടൽ എന്നിവിടങ്ങളിൽ തെളിവെടുപ്പിന് എത്തിക്കും.

ഞായറാഴ്ച രാവിലെ 9.40ഓടെ റിമോർട്ട് കൺട്രോൾ സംവിധാനം ഉപയോഗിച്ച് കളമശ്ശേരിയിലെ കൺവെൻഷൻ സെൻ്ററിൽ സ്ഫോടനം നടത്തി മൂന്ന് പേരെ കൊലപ്പെടുത്തിയെന്നാണ് കേസ്. താൻ ഒറ്റയ്‌ക്ക് നടത്തിയതാണ് സ്ഫോടനമെന്നും, ബോംബ് നിർമ്മാണ പ്രക്രിയ പഠിച്ചത് ഇൻ്റർനെറ്റിലൂടെയാണെന്നുമാണ് മാർട്ടിന്റെ മൊഴി. റിമോർട്ട് ഉപയോഗിച്ച് ബോംബ് ട്രിഗർ ചെയ്യുന്ന ദൃശ്യങ്ങളും ഇയാൾ കൈമാറിയിരുന്നു. കൊരട്ടി പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ ഡൊമിനിക് മാർട്ടിന്റെ മൊഴി വിശ്വാസത്തിലെടുത്താണ് പോലീസ് മുന്നോട്ടു പോകുന്നത്. കേസിൽ എൻഐഎ അന്വേഷണവും പുരോഗമിക്കുന്നുണ്ട്.

Tags: FEATURED2Tiffin Bomb BlastKALAMASSERI BOMB
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies