അന്ന് എഴുന്നേറ്റത് സംസ്‌കാരത്തിന്റെ ഭാഗമായി; എപ്പോഴും അതിന്റെ ആവശ്യമില്ല; മുഖ്യമന്ത്രിയുടെ പ്രസംഗം 'ഇരുന്ന് കേട്ട്' ഭീമൻ രഘു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്ന് എഴുന്നേറ്റത് സംസ്‌കാരത്തിന്റെ ഭാഗമായി; എപ്പോഴും അതിന്റെ ആവശ്യമില്ല; മുഖ്യമന്ത്രിയുടെ പ്രസംഗം ‘ഇരുന്ന് കേട്ട്’ ഭീമൻ രഘു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2023, 04:37 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പിണറായി സർക്കാർ വൻതുക മുടക്കി നടത്തുന്ന കേരളീയം പരിപാടിയ്‌ക്ക് ഇന്ന് തലസ്ഥാനത്ത് തുടക്കമായി. സിനിമാ താരങ്ങളടക്കം പങ്കെടുക്കുന്ന പരിപാടിയിൽ നടൻ ഭീമൻ രഘുവും പങ്കെടുത്തിരുന്നു. എന്നാൽ ഇത്തവണ ഉദ്ഘാടന ചടങ്ങിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗം ‘ഇരുന്നാണ്’ ഭീമൻ രഘു കേട്ടത്.

സദസിന്റെ മുൻനിരയിൽ തന്നെ രഘുവിന് സ്ഥാനം കിട്ടിയെങ്കിലും ഇത്തവണ ഇരിപ്പിടത്തിൽ നിന്ന് അദ്ദേഹം ഒന്ന് അനങ്ങുക പോലും ചെയ്തില്ല. ‘അന്ന് എഴുന്നേറ്റ് നിന്ന് പ്രസംഗം കേട്ടത് തന്റെ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു. എന്നാൽ എപ്പോഴും അതിന്റെ ആവശ്യം ഇല്ല, എന്നായിരുന്നു ഇന്ന് ഭീമൻ രഘുവിന്റെ ന്യായീകരണം’.

നേരത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങിൽ പങ്കെടുത്തപ്പോഴാണ് ഭീമൻ രഘു മുഖ്യമന്ത്രിയുടെ പ്രസംഗം എഴുന്നേറ്റ് നിന്ന് കേട്ടത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ രഘു ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. എഴുന്നേറ്റ് നിന്നാൽ എന്താണ് കുഴപ്പം. മുതിർന്ന അല്ലെങ്കിൽ നമ്മൾ ആദരിക്കുന്ന ഒരു വ്യക്തിയെ കണ്ടാൽ എഴുന്നേറ്റ് നിൽക്കണമെന്നാണ് ഞാൻ പഠിച്ചത്. അദ്ദേഹം വന്നപ്പോൾ തന്നെ കാലിൽ മുകളിൽ കാലുകയറ്റിയിരുന്ന ഞാൻ നോർമലായി ഇരുന്നു. മുഖ്യമന്ത്രിയോടുള്ള ബഹുമാനം കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രസംഗം നിന്ന് കേട്ടതെന്നും ഭീമൻ രഘു പറഞ്ഞിരുന്നു.

‘ഞാൻ പിണറായി വിജയനെ ബഹുമാനിക്കുന്ന ഒരാളാണ്. അദ്ദേഹം ഏത് പ്രോഗ്രാമിൽ വന്നാലും അവിടെ ഞാനുണ്ടെങ്കിൽ മുൻ സീറ്റിലാണെങ്കിലും പിൻ സീറ്റിലാണെങ്കിലും എണീറ്റ് നിൽക്കും. കാരണം ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. നല്ലൊരു അച്ഛനാണ്, നല്ലൊരു മുഖ്യമന്ത്രിയാണ്, നല്ലൊരു കുടുംബനാഥനാണ്. എനിക്ക് എന്റെ അച്ഛനെയാണ് ഓർമ്മ വരുന്നത്. അദ്ദേഹവുമായി സാമ്യം ഉണ്ടോ എന്ന് എനിക്ക് ചില സമയങ്ങളിൽ തോന്നാറുണ്ട്. രാഷ്‌ട്രീയത്തിന്റെ പേരിലല്ല ഞാൻ എഴുന്നേറ്റ് നിൽക്കുന്നത്. ബഹുമാനം കൊണ്ട് മാത്രമാണ്. വ്യക്തിപരമായി തന്നെ അദ്ദേഹത്തെ എനിക്ക് ഇഷ്ടമാണ്’- ഭീമൻ രഘു പറഞ്ഞു.

 

Tags: Pinarayi Vijayanbheeman raghuKeraleeyam 2023
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies