കേരളീയത്തിൽ എത്തിച്ചേരാത്ത അയൽക്കൂട്ടങ്ങൾക്ക് പിഴ; കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി സിപിഎം ഏരിയാ കമ്മിറ്റി അംഗം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളീയത്തിൽ എത്തിച്ചേരാത്ത അയൽക്കൂട്ടങ്ങൾക്ക് പിഴ; കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി സിപിഎം ഏരിയാ കമ്മിറ്റി അംഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2023, 05:55 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളപ്പിറവിയോടനുബന്ധിച്ച് സർക്കാർ സംഘടിപ്പിക്കുന്ന ‘കേരളീയം’ പരിപാടിയിൽ കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കാൻ ശ്രമം. കേരളീയത്തിൽ പങ്കെടുത്തില്ലെങ്കിൽ പിഴയടയ്‌ക്കണമെന്നാണ് കുടുംബശ്രീ അംഗങ്ങൾക്ക് നൽകിയ നിർദ്ദേശം. തിരുവനന്തപുരം നഗരസഭാ സിഡിഎസ് ചെയർപേഴ്ൺ സിന്ധു ശശിയാണ് അംഗങ്ങളെ ഭീഷണിപ്പെടുത്തിയത്. കേരളീയത്തിൽ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങൾ 250 രൂപ പിഴയടയ്‌ക്കണം. പിഴത്തുക നൽകിയില്ലെങ്കിൽ ഓഡിറ്റടക്കം നടത്തില്ലെന്നും സിപിഎം ഏരിയാ കമ്മിറ്റി അംഗവും കാട്ടായിക്കോണം മുൻ കൗൺസിലറും കൂടിയായ സിന്ധു ശശി ഭീഷണിപ്പെടുത്തി.

ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്. പങ്കെടുക്കാൻ നിർദ്ദേശിച്ച കുടുംബശ്രീ അംഗങ്ങളിൽ ചിലർ പരിപാടിയിൽ എത്തിച്ചേർന്നിരുന്നില്ല. വന്നവരിൽ ചിലർ വരാത്തവരെക്കുറിച്ച് പരാതി പറഞ്ഞപ്പോഴാണ് കുടുംബശ്രീയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് സിന്ധു ശശി ശബ്ദ സന്ദേശം അയച്ചത്. പിന്നീട് ഈ സന്ദേശം ഇവർ ഡിലീറ്റ് ചെയ്തു.

”കാട്ടായിക്കോണം വാർഡിലെ കുടുംബശ്രീ അംഗങ്ങളുടെ ശ്രദ്ധയ്‌ക്ക്, ഇന്ന് കേരളീയം പരിപാടിയിൽ ഒരാളെങ്കിലും പങ്കെടുക്കാത്ത മുഴുവൻ കുടുംബശ്രീകളും 250 രൂപ എഡിഎസിനെ ഏൽപ്പിക്കണം. 250 രൂപ കൊടുത്തതിന് ശേഷം മാത്രമേ ഓഡിറ്റ് നടത്താൻ കഴിയുകയുള്ളൂ. ഇത് എന്റെ തീരുമാനമല്ല. ഈ വരുന്ന ആഴ്ച അയൽക്കൂട്ടങ്ങൾ 250 രൂപ കൈയിൽനിന്ന് എടുക്കുകയോ മാസവരിയിൽനിന്ന് എടുക്കുകയോ, അതൊന്നും പ്രശ്നമല്ല. മുഴുവൻ സംഘങ്ങളും 250 രൂപ ഏൽപ്പിക്കണം’ എന്നായിരുന്നു സിന്ധു ശശിയുടെ വോയ്‌സ് മെസേജ്. സംഭവം വിവാദമായതോടെ ശബ്ദസന്ദേശം നീക്കം ചെയ്ത് സിഡിഎസ് ചെയർപേഴ്സൺ  തടിതപ്പി.

Tags: kudumbashreeKeraleeyam 2023
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies