ലോകകപ്പിന് ശേഷം വിരമിക്കാനൊരുങ്ങി ഡേവിഡ് വില്ലി; പ്രഖ്യാപനം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലോകകപ്പിന് ശേഷം വിരമിക്കാനൊരുങ്ങി ഡേവിഡ് വില്ലി; പ്രഖ്യാപനം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2023, 10:29 pm IST
Facebook
Twitter
WhatsAppTelegram

ലഖ്നൗ: അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് പേസർ ഡേവിഡ് വില്ലി. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ലെ ലോകകപ്പ് അവസാനിക്കുന്നതോടെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുമെന്നാണ് താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. ലോകകപ്പിൽ ഇന്ത്യക്കെതിരായ കഴിഞ്ഞ മത്സരത്തിൽ വിരാട് കോഹ്‌ലിയുടേത് അടക്കം മൂന്ന് വിക്കറ്റ് വീഴ്‌ത്തി വില്ലി തിളങ്ങിയിരുന്നു. ഇടം കയ്യൻ പേസറായ വില്ലി ഇംഗ്ലണ്ട് കുപ്പായത്തിൽ 70 ഏകദിനങ്ങളിൽ നിന്ന് 94 വിക്കറ്റും 43 ടി20 മത്സരങ്ങളിൽ നിന്ന് 51 വിക്കറ്റും നേടി. വാലറ്റത്തെ മികച്ച ബാറ്ററുമായ ഡേവിഡ് വില്ലി ഏകദിനങ്ങളിൽ 26.12 ശരാശരിയിൽ രണ്ട് അർധസെഞ്ചുറി അടക്കം 627 റൺസും നേടി

‘ഇങ്ങനെ ഒരു ദിവസം ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നില്ല. ചെറുപ്പം മുതലേ ഇംഗ്ലണ്ടിന് വേണ്ടി ക്രിക്കറ്റ് കളിക്കുന്നത് മാത്രമാണ് ഞാൻ സ്വപ്നം കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ വിരമിക്കാനുളള സമയം ആയിരിക്കുകയാണ്. അഭിമാനത്തോടെയാണ് ഇംഗ്ലണ്ടിന് വേണ്ടി കളത്തിലിറങ്ങിയത്. ലോകകപ്പിന് ശേഷം അന്താരാഷ്‌ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കും. എന്റെ നെഞ്ചിലുള്ള ബാഡ്ജിന് വേണ്ടി എനിക്കുള്ളതെല്ലാം നൽകി. ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളുള്ള അവിശ്വസനീയമായ വൈറ്റ്ബോൾ ടീമിന്റെ ഭാഗമാകാൻ സാധിച്ചതിൽ ഞാൻ വളരെ ഭാഗ്യവാനാണ്’, വില്ലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

‘ഈ യാത്രയിൽ നല്ല ഓർമ്മകളും നല്ല സുഹൃത്തുക്കളും ഉണ്ടായിട്ടുണ്ട്. മോശം സമയങ്ങളിൽ എനിക്കൊപ്പം നിങ്ങളെല്ലാമുണ്ടായിരുന്നു. കുടുംബത്തിന്റെയും നിങ്ങളുടെയും പിന്തുണയും സ്നേഹവും ഇല്ലായിരുന്നെങ്കിൽ എന്റെ സ്വപ്നങ്ങളെ പിന്തുടരാൻ എനിക്ക് കഴിയില്ലായിരുന്നു. ഇനിയും ക്രിക്കറ്റിനായി എന്തൊക്കെയോ നൽകാനുണ്ടെന്നാണ് ഞാൻ കരുതുന്നത്. ലോകകപ്പിലെ എന്റെ ടീമിന്റെ പ്രകടനവുമായി ഈ തീരുമാനത്തിന് ബന്ധമില്ല. ഇനിയുളള മത്സരങ്ങളിൽ ടീമിന് വേണ്ടി ഞാൻ എന്റെ 100 ശതമാനവും സമർപ്പിക്കും. അതാണ് എനിക്കറിയാവുന്ന ഒരേയൊരു കാര്യം’, വില്ലി ഇങ്ങനെ പറഞ്ഞവസാനിപ്പിച്ചു.

 

Tags: cricketenglandDAVID WILLEYREITRE
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies