കാലം സാക്ഷി ദൈവം സാക്ഷി, വാങ്കഡെയില്‍ ഇന്ത്യക്ക് ചരിത്ര വിജയം; പേസര്‍മാര്‍ കത്തിക്കയറിയപ്പോള്‍ ലങ്ക എരിഞ്ഞടങ്ങി;സെമിയിൽ പ്രവേശിച്ച ആദ്യ ടീം
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കാലം സാക്ഷി ദൈവം സാക്ഷി, വാങ്കഡെയില്‍ ഇന്ത്യക്ക് ചരിത്ര വിജയം; പേസര്‍മാര്‍ കത്തിക്കയറിയപ്പോള്‍ ലങ്ക എരിഞ്ഞടങ്ങി;സെമിയിൽ പ്രവേശിച്ച ആദ്യ ടീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2023, 08:45 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഏഷ്യാകപ്പില്‍ നിര്‍ത്തിയ ഇടത്തു നിന്ന് ഇന്ത്യ തുടങ്ങിയപ്പോള്‍ ലങ്കന്‍ ബാറ്റര്‍മാര്‍ ജീവശ്വാസത്തിനായി ഉഴറി. അഞ്ചു മിനിട്ടെങ്കിലും ക്രീസില്‍ നിര്‍ത്തെടാ…ഇതായിരുന്നു ഇന്ത്യക്കെതിരെ ബാറ്റിംഗിനിറങ്ങിയ ഓരോ ലങ്കന്‍ താരങ്ങളും മനസില്‍ പറഞ്ഞത്. ഒരുപിടി റെക്കോര്‍ഡുകള്‍ പിറന്ന മത്സരത്തില്‍ ലങ്കയെ ചിത്രത്തില്‍ പോയിട്ട് പേപ്പറില്‍ പോലും ഇല്ലാതാക്കി ഇന്ത്യന്‍ ബൗളര്‍മാര്‍ സമ്മാനിച്ചത് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം. 358 റണ്‍സിന്റെ വിജലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലങ്ക 55 റണ്‍സിന് പുറത്തായി. 302 റണ്‍സിന്റെ റെക്കോര്‍ഡ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.ഏഴു ജയത്തോടെ അപരാജിതരായി 2023ലോകകപ്പില്‍ ആദ്യം സെമിയില്‍ പ്രവേശിക്കുന്ന ടീമുമായി ഇന്ത്യ

ഇന്നിംഗ്‌സിന്റെ ആദ്യ പന്തില്‍ പാതും നിസാങ്കയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഒരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയാണ് ബുമ്ര ഇന്ത്യയുടെ നയം വ്യക്തമാക്കിയത്. തൊട്ടു പിന്നാലെ വന്നവര്‍ ക്രീസില്‍ മിനിട്ടുകള്‍ തികയ്‌ക്കാന്‍ പാടുപെട്ടു. ഷമിയും സിറാജും ബുമ്രയും തീതുപ്പിയപ്പോള്‍, അതില്‍ വെന്തു വെണ്ണീറാകാനെ ലങ്കയ്്ക്ക് കഴിഞ്ഞുള്ളു. ആദ്യ എട്ടുവിക്കറ്റുകള്‍ ഒമ്പത് ഓവറിനിടെയാണ് നിലംപൊത്തിയത്.ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും വലിയ ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരനായി മാറിയ ഷമിയാണ് ലങ്കന്‍ നിരയെ എറിഞ്ഞൊടിച്ചത്.അഞ്ചു വിക്കറ്റ് നേടിയ താരം തന്നെയാണ് കളിയിലെ കേമനും

എട്ടുപേര്‍ രണ്ടക്കം കാണാതെ കൂടാരം കയറിയപ്പോള്‍. നാലു പേര്‍ ഇതില്‍ ഡക്കായി. ഏഴു ബൗണ്ടറികള്‍ മാത്രമാണ് ലങ്കയ്‌ക്ക് അതിര്‍ത്തി വര കടത്താനായത്.അഞ്ചോവറില്‍ ഒരു മെയ്ഡനടക്കം എട്ടു റണ്‍സ് മാത്രം വിട്ടു നല്‍കിയാണ് ബുമ്ര ഒരു വിക്കറ്റെടുത്തത്. ഏഴോവര്‍ എറിഞ്ഞ സിറാജ് രണ്ടു മെയഡന്‍ അടക്കം 16 റണ്‍സ് വിട്ടു നല്‍കി മൂന്ന് വിക്കറ്റെടുത്തു. അവശേഷിച്ച ഒരു വിക്കറ്റ് ജഡേജയ്‌ക്കും ലഭിച്ചു. 18 റണ്‍സ് വഴങ്ങിയാണ് ഷമിയുടെ അഞ്ചു വിക്കറ്റ് നേട്ടം. ഇന്നത്തെ പ്രകടനത്തോടെ ഷമിയുടെ വിക്കറ്റ് നേട്ടം 14 ആയി. കൂറ്റൻ തോൽവിയോടെ ശ്രീലങ്ക ഏറെക്കുറെ ലോകകപ്പിൽ നിന്ന് പുറത്തായി.

 

 

Tags: IndiaWC2023
Share
Tweet
SendShare

More News from this section

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

Latest News

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies