കോഴിക്കോട്: പരാതിക്കാരിയായ യുവതിയ്ക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തിൽ പോലീസുകാരനെതിരെ കേസെടുത്തു. കോഴിക്കോട് പന്തീരങ്കാവ് ഗ്രേഡ് എസ്ഐ ഹരീഷ് ബാബുവിനെതിരെയാണ് നടപടി. ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതായി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
പരാതി നൽകാൻ പോലീസ് സ്റ്റേഷനിലേക്ക് എത്തിയ യുവതിയുടെ മൊബൈൽ നമ്പർ കൈവശപ്പെടുത്തിയ എസ്ഐ, സ്ത്രീയുടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയയ്ക്കുകയായിരുന്നു. എസ്ഐ അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് യുവതി വനിതാ എസ്ഐയ്ക്ക് പരാതി നൽകി. തുടർന്ന് സ്റ്റേഷൻ എസ്എച്ച്ഒ നടത്തിയ അന്വേഷണത്തിലാണ് ഗ്രേഡ് എസ്ഐ ഹരീഷ് ബാബുവിനെതിരെ നടപടി സ്വീകരിച്ചത്.