32 വർഷം മുൻപ് ക്ഷേത്രത്തിന്റെ രൂപരേഖ തയ്യാറാക്കി; അന്ന് ഭൂമി അളവെടുക്കാൻ അനുവദിച്ചില്ല; വിസ്തീർണ്ണം കണക്കാക്കിയത് കാലുകൊണ്ട്: ചന്ദ്രകാന്ത് സോംപുര
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

32 വർഷം മുൻപ് ക്ഷേത്രത്തിന്റെ രൂപരേഖ തയ്യാറാക്കി; അന്ന് ഭൂമി അളവെടുക്കാൻ അനുവദിച്ചില്ല; വിസ്തീർണ്ണം കണക്കാക്കിയത് കാലുകൊണ്ട്: ചന്ദ്രകാന്ത് സോംപുര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2023, 04:05 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാഥമിക രൂപരേഖ 32 വർഷം മുൻപ് തന്നെ താൻ തയ്യാറാക്കി വെച്ചിരുന്നതായി ക്ഷേത്രത്തിന്റെ മുഖ്യ വാസ്തുശില്പി ചന്ദ്രകാന്ത് സോംപുര. ജനുവരിയിൽ ശ്രീരാമമന്ദിറിന്റെ പ്രതിഷ്ഠാ കർമ്മത്തിന് തയ്യാറെടുക്കവെയാണ് ചന്ദ്രകാന്ത് സോംപുര പിന്നിട്ട വഴികളെ കുറിച്ച് മനസ് തുറന്നത്. ഗുജറാത്തിലെ അക്ഷർധാം, സോമനാഥ് ക്ഷേത്രങ്ങൾ ഉൾപ്പെടെ 200-ലധികം ക്ഷേത്രങ്ങൾ രൂപകൽപ്പന ചെയ്ത ക്ഷേത്ര വാസ്തുശില്പികളുടെ കുടുംബത്തിൽ നിന്നുള്ളയാളാണ് 77 കാരനായ ചന്ദ്രകാന്ത് സോംപുര.

“32 വർഷം മുമ്പ് വിഎച്ച്പിയുടെ മുതിർന്ന നേതാവായ അശോക് സിംഗാളാണ് ആദ്യമായി ക്ഷേത്ര നിർമാണത്തിന്റെ ചുമതല തന്നെ ഏൽപ്പിച്ചത്. അദ്ദേഹം തന്നെ രാമജന്മഭൂമിയിൽ എന്നെ കൂട്ടിക്കൊണ്ടുപോയി .ഭൂമി അളവെടുക്കാൻ പോലും ഞങ്ങളെ അന്ന് അനുവദിച്ചിരുന്നില്ല. ഞങ്ങൾ കാലുകൊണ്ട് പ്രദേശം അളക്കുകയും സ്ഥലത്തിന്റെ വിസ്തീർണ്ണം കണക്കാക്കുകയും ചെയ്തു” ചന്ദ്രകാന്ത് സോംപുര പറഞ്ഞു.

“പിന്നീട് 1990ലെ കുംഭമേളയിൽ പ്രദർശിപ്പിച്ച ഒരു പ്ലാൻ അനുസരിച്ച രൂപരേഖ തയ്യാറാക്കി. പിന്നെ കുറെ വർഷങ്ങളായി പണി മന്ദഗതിയിലായി. ക്ഷേത്രം പണിയുമോ ഇല്ലയോ എന്നുള്ള പ്രതീക്ഷ നമുക്ക് പലപ്പോഴും നഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ കോടതിയുടെ ഉത്തരവിനെത്തുടർന്ന് ബൃഹത്തായ ക്ഷേത്രം വളരെ പെട്ടന്ന് നിർമ്മിക്കാൻ ആവശ്യപ്പെട്ടു. നിലവിൽ 50% ലധികം പണി പൂർത്തിയായി. 2024 ജനുവരി 22 ലെ ‘പ്രാണ പ്രതിഷ്ഠ’ മുഴുവൻ രാജ്യത്തിനും അഭിമാനകരമായ കാര്യമാണ്, 35 വർഷത്തെ സമര പോരാട്ടത്തിന്റെ ഫലമാണ് വി​ഗ്രഹ പ്രതിഷ്ഠാ കർമ്മം” അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തര-മധ്യേന്ത്യയിലെ വാസ്തുവിദ്യയായ ‘നാഗർ ശൈലി’ യാണ് ക്ഷേത്ര നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.”
ക്ഷേത്രത്തിന് 5 മണ്ഡപങ്ങൾ ഉണ്ട്. പ്രധാന ശ്രീകോവിൽ 20 മുതൽ 20 അടി വരെ അഷ്ടഭുജാകൃതിയിലാണ്, ഇത് വിഷ്ണുവിന്റെ 8 രൂപങ്ങളെ സൂചിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ചന്ദ്രകാന്ത് സോംപുരയുടെ പിതാവ് പ്രഭാകർ സോംപുര ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്റെയും ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയിലെ ക്ഷേത്രത്തിന്റെയും ശില്പിയായിരുന്നു. പിതാവിന്റെ പാത പിന്തുടർന്ന ചന്ദ്രകാന്ത് സോംപുര 131 ക്ഷേത്രങ്ങൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഗാന്ധിനഗറിലെ സ്വാമി നാരായൺ ക്ഷേത്രം, പാലൻപൂരിലെ അംബാജി ക്ഷേത്രം എന്നിവയും മറ്റു പലതും ഇതിൽ ഉൾപ്പെടുന്നു.

Tags: ayodhya sri rama templeAyodya templechandrakanth sompuracheif architect
Share
Tweet
SendShare

More News from this section

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

Latest News

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies