ഈ വാരത്തിൽ പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വൃതം അനുഷ്ഠിക്കുന്നതും ക്ഷേത്രത്തിൽ പോയി തൊഴുത് യഥാവിധി വഴിപാടുകൾ നടത്തുന്നത് ഉചിതമായിരിക്കും.
ശ്രദ്ധിക്കുക: വാര/മാസ ഫലങ്ങൾ ഗണിക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെ പറയുന്നത് ഒരു പൊതു സൂചന മാത്രമായിരിക്കും. അവരവരുടെ ജന്മ ഗ്രഹനില അപഗ്രന്ധിച്ചു യോഗങ്ങളും അനുസരിച്ചു ദശാപഹാരവും കൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ അനുകൂല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, പ്രതികൂല സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.
മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)
സാമ്പത്തികമായി ഭാഗ്യാനുഭവങ്ങൾ വന്നു ചേരും. എന്നിരുന്നാലും കുടുംബത്തിൽ ശാന്തത പോകും. മാതൃ സ്ഥാനത്തുള്ളവർക്ക് അസുഖങ്ങൾ വന്നേക്കാം. മാർക്കറ്റിംഗ് മേഖലയിലുള്ളവർക്ക് സഞ്ചാരം കൂടും. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക.
ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)
കോടതിയിൽ ഉള്ള കേസുകളിൽ വിജയം വന്നുചേരും. സഹോദരഗുണം, തൊഴിൽ വിജയം, ഭക്ഷണ സുഖം ഒക്കെയും അനുഭവത്തിൽ വരും. ഹൃദയ ഉദര രോഗങ്ങൾ വാതജന്യ രോഗങ്ങൾ ഒക്കെയും മൂർച്ചിക്കാം. വിശ്വാസമുള്ളടത്തു നിന്നും മാത്രം ഭക്ഷണം കഴിക്കുക, വിഷബാധയ്‌ക്ക് സാധ്യതയുള്ള ഉള്ള സമയം ആണ്.
മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)
ആരോഗ്യ വർദ്ധനവ് ഉണ്ടാകുമെങ്കിലും, സ്ത്രീകൾ മൂലം മാനഹാനി ധനഷ്ടം ഒക്കെയും ഉണ്ടായേക്കാം. കുടുംബത്തിൽ അസ്വസ്ഥത, കലഹം ഒക്കെയും അനുഭവപ്പെടാം. എന്നിരുന്നാലും ശത്രുജയം ഉണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരങ്ങൾ തുറന്നു കിട്ടും.
കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)
സൽസുഹൃത്തുക്കളെ കാണുവാനും അവരോടൊപ്പം സമയം ചിലവഴിക്കുവാനും അവസരം ഉണ്ടാകും. നിദ്രാസുഖം ആടയാഭരണലബ്ധി ഒക്കെ അനുഭവത്തിൽ വരും. നഷ്ടപ്പെട്ടു എന്ന് കരുതിയ കിട്ടാനുള്ള സംഖ്യ പലിശയടക്കം തിരികെ ലഭിക്കും.
ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)
സമ്മാനങ്ങൾ, ഭാഗ്യാനുഭവങ്ങൾ ഒക്കെയും വന്നു ചേരും. എന്നിരുന്നാലും അനാവശ്യ കൂട്ടുകെട്ടുകൾ വഴി ധന നഷ്ടം ഉണ്ടയേക്കാം. അന്യസ്ത്രീബന്ധം, ശരീര സുഖഹാനിയൊക്കെയും അനുഭവപ്പെടും. കുടുംബബന്ധു ജനങ്ങളുമായി അഭിപ്രായവ്യത്യസത്തിന്നും അതേ തുടർന്ന് മാനസിക ബുദ്ധിമുട്ടും നേരിടേണ്ടി വരും. തൊഴിൽ തടസം ഉണ്ടായേക്കാം.
കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)
വിദേശത്തു തൊഴിൽ നേടുന്നവർക്ക് മികച്ച തൊഴിൽ ലഭിക്കും. വിശേഷപ്പെട്ട പുണ്യ തീർത്ഥങ്ങളിൽ സ്നാനം ചെയ്യാൻ യോഗം ഉണ്ട്. മംഗള കർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കും. ശയനസുഖം, ധന നേട്ടം ഒക്കെയും ഉണ്ടാകും. സൽസുഹൃത് യോഗം, ദമ്പതികളിൽ ഐക്യം ഒക്കെയും ഉണ്ടാകും.
തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖ൦ ആദ്യ 3/4 ഭാഗം)
ശരീരസുഖം, കാര്യവിജയം, കീർത്തി എന്നിവ പ്രതീക്ഷിക്കാം. സർക്കാർ തൊഴിൽ കിട്ടാൻ യോഗം. ബിസിനസ്സിൽ വൻ ലാഭം ഉണ്ടാകും. വിദേശയോഗം നറുക്കെടുപ്പിൽ വിജയം ബന്ധുജന സമാഗമം അമിത ആഡംബര പ്രിയത്വം ഒക്കെയും ഉണ്ടാകും.
വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)
ധനപരമായ കേസിൽ അകപ്പെടുവാൻ സാധ്യത ഉണ്ട്. കടം കൊടുത്ത സംഖ്യക്ക്, അല്ലെങ്കിൽ ജാമ്യം നിന്നതിനാൽ ചതിക്കപ്പെടാൻ സാധ്യത ഉണ്ട്. എന്നിരുന്നാലും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകും.
ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
തൊഴിൽ വിജയം ഉന്നത സ്ഥാനപ്രാപ്തി ഒക്കെയും വന്ന് ചേരും. ശരീര ശോഷണം ആരോഗ്യക്കുറവ് ഒക്കെയും ഉണ്ടായേക്കാം. മേലധികാരിയുമായി അഭിപ്രായ വ്യത്യാസത്തിനും കലഹത്തിനും സാധ്യത. പ്രധാനപ്പെട്ട ഒപ്പുകൾ ശ്രദ്ധയോടെ ചെയ്യുക.
മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)
ദമ്പതികളിൽ ഐക്യം, വാഹനഗുണം ഒക്കെയും ഉണ്ടാകും. അന്യജനങ്ങളെ സഹായിക്കുമെങ്കിലും തിരികെദോഷാനുഭവങ്ങൾ ഉണ്ടായേക്കാം. ആമാശയ രോഗങ്ങൾ ഉള്ളവർ സൂക്ഷിക്കുക. കടബാധ്യതകളിൽ ശ്രദ്ധ ചെലുത്തുക.
കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
അപ്രതീക്ഷിതമായി ഭാഗ്യാനുഭവങ്ങൾ ഉണ്ടാകാം. പ്രണയസാഫല്യം ഉണ്ടാകും. കുടുംബത്തിൽ പ്രേമവിവാഹത്തിനു അനുകൂല തീരുമാനം ഉണ്ടാകും. തൊഴിൽ വിജയം, വാഹനഭാഗ്യം, നിദ്രാസുഖം ഒക്കെയും അനുഭവപ്പെടാം.
മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
സഞ്ചാരശീലം വർധിക്കും. കുടുംബത്തിൽ സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും. തൊഴിൽവിജയം, രോഗശാന്തി, കുടുംബജീവിത സൗഖ്യം, ശത്രുഹാനി, സ്ത്രീകളുമായി അടുത്ത് ഇടപഴകുവാൻ അവസരം, സാമ്പത്തിക ഉന്നതി ഒക്കെയും ഉണ്ടാകും. വാഹനം ജാഗ്രതയോടെ ഉപയോഗിക്കുക.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V















