ഉണ്ണിമുകുന്ദൻ-മുകേഷ് എന്നിവരെ പ്രധാന കഥാപാത്രത്തിൽ അവതരിപ്പിക്കുന്ന ‘കാഥികൻ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി.
പ്രശസ്ത സംവിധായകൻ ജയരാജ് കഥ, തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രം വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദ്, ജയരാജ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കൃഷ്ണാനന്ദ്, ഗോപു കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്.
കഥാപ്രസംഗത്തിന് പ്രാധാന്യം നല്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘കാഥികന്’ എന്നാണ് ടീസര്‍ നല്കുന്ന സൂചന. നിരവധി മുഖങ്ങള്‍ ടീസറില്‍ മിന്നിമറയുന്നുണ്ടെങ്കിലും ഉണ്ണി മുകുന്ദനും മുകേഷുമാണ് ടീസറില്‍ ഹൈലൈറ്റ് ആകുന്നത്. ഡിസംബര്‍ ഒന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.
ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കമാർ നിർവ്വഹിക്കുന്നു. വയലാർ ശരത്ചന്ദ്ര വർമ്മയുടെ വരികൾക്ക് സഞ്ജോയി ചൗധരിയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. വിപിൻ വിശ്വകർമ്മയാണ് ചിത്രത്തിന്റെ എഡിറ്റർ. പ്രൊഡക്ഷൻ കൺട്രോളർ- സജി കോട്ടയം, ആർട്ട്- മജീഷ് ചേർത്തല, മേക്കപ്പ്- ലിബിൻ മോഹനൻ, കോസ്റ്റ്യൂംസ്- ഫെമിന ജബ്ബാർ, സൗണ്ട്- വിനോദ് പി. ശിവറാം, കളറിസ്റ്റ്-പോയറ്റിക്സ്, സ്റ്റിൽസ്-ജയപ്രകാശ്, ഡിസൈൻ- എസ്കെഡി ഫാക്ടറി. പി.ആർ.ഒ. – എ.എസ്. ദിനേശ്.















