വില്ലുപുരം : തമിഴ് നാട്ടിൽ ഏഴാം നൂറ്റാണ്ടിലെ വിഗ്രഹങ്ങൾ കണ്ടെത്തി . 400 വർഷം പഴക്കമുള്ള പല്ലവർ കാലത്തെ വിഗ്രഹങ്ങളാണ് വില്ലുപുരം ജില്ലയിലെ സെൻജിക്ക് സമീപമുള്ള തലവനൂരിൽ നിന്ന് കണ്ടെത്തിയത് .
പഞ്ചപാണ്ഡവർ മലയുടെ പിന്നിലെ വയലിൽ ചില വിഗ്രഹങ്ങളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവണ്ണാമലയിൽ നിന്നുള്ള ഹിസ്റ്റോറിക്കൽ ഇൻസ്പെക്ടർ രാജ് പന്നീർ സെൽവം, വേദൽ വിജയൻ എന്നിവർ വില്ലുപുരം ജില്ലയിലെ തലവനൂരിൽ പരിശോധനയ്ക്ക് എത്തിയത് . അവിടെ ഒരു വേപ്പ് മരത്തിന്റെ ചുവട്ടിൽ നിന്നാണ് വിഗ്രഹങ്ങൾ കണ്ടെത്തിയത് .
ഏകദേശം 4 അടി ഉയരവും 3 അടി വീതിയുമുള്ള കല്ലിൽ കൊത്തിയെടുത്ത വിഗ്രഹങ്ങളാണ് കണ്ടെത്തിയത് . ഇവ ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിർമ്മിച്ചതാണെന്നാണ് കരുതുന്നത് . . മഹേന്ദ്ര വർമ്മന്റെ കാലഘട്ടത്തിലെ ശില്പ സമ്പ്രദായത്തിന്റെയും ആഭരണങ്ങളുടെയും സ്വാധീനം ഈ വിഗ്രഹങ്ങളിൽ ഉണ്ട്.