സെമിയിൽ പ്രവേശിച്ച് ഓസീസ്; തുടർച്ചയായി അഞ്ചു തോൽവികളുമായി ഇംഗ്ലണ്ട്; നിലവിലെ ചാമ്പ്യന്മാർ പുറത്ത്
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സെമിയിൽ പ്രവേശിച്ച് ഓസീസ്; തുടർച്ചയായി അഞ്ചു തോൽവികളുമായി ഇംഗ്ലണ്ട്; നിലവിലെ ചാമ്പ്യന്മാർ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2023, 11:28 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: ഏകദിന ലോകകപ്പിൽ നിന്നും നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഓസീസ്. ഇംഗ്ലണ്ടിന്റെ തുടർച്ചയായ അഞ്ചാം തോൽവിയായിരുന്നു ഇത്. ഓസീസ് ഉയർത്തിയ 287 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 48.1 ഓവറിൽ 253 റൺസിന് ഓൾഔട്ടാകുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷ അസ്തമിച്ചു.

ടോസ് ജയിച്ച് ഇംഗ്ലണ്ട്, ഓസീസിനെ ആദ്യം ബാറ്റിംഗിനിയക്കുകയായിരുന്നു. എന്നാൽ ആദ്യമിറങ്ങിയ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ആറ് ഓവറുകൾക്കുള്ളിൽ ഓസീസിന് രണ്ട് ഓപ്പണർമാരെയും നഷ്ടപ്പെട്ടു. ട്രേവിസ് ഹെഡ് (11), ഡേവിഡ് വാർണർ (15) എന്നിവരെ പുറത്താക്കി ക്രിസ് വോക്‌സ് തിളങ്ങി. മൂന്നാം വിക്കറ്റിൽ ഒരുമിച്ച സ്റ്റീവ് സ്മിത്ത്-മാർനസ് ലബുഷെയ്ൻ സഖ്യം തകർത്തടിച്ചതോടെയാണ് ഓസീസ് സ്‌കോർ 100 കടന്നത്. 22-ാം ഓവറിൽ സ്റ്റീവ് സ്മിത്തിനെ ആദിൽ റാഷിദ് കൂടാരം കയറ്റി.

പിന്നീട് ക്രീസിലെത്തിയ ജോഷ് ഇംഗ്ലിഷിനെ(3)യും ആദിൽ റാഷിദ് മൊയീൻ അലിയുടെ കൈയിലെത്തിച്ചു. ആറാമനായി ക്രീസിലെത്തിയ കാമറൂൺ ഗ്രീനിനെ കൂട്ടുപിടിച്ച് ലബുഷെയ്ൻ 61 റൺസ് കൂട്ടിച്ചേർത്തു. അതിനിടയിൽ 33-ാം ഓവറിലെ അവസാന പന്തിൽ മാർനസ് ലബുഷെയ്‌നും കൂടാരം കയറേണ്ടി വന്നു. 83 പന്തിൽ 71 റൺസ് നേടിയ ലബുഷെയ്‌നെ മാർക് വുഡ് വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു.

32 പന്തിൽ നിന്ന് മൂന്ന് സിക്‌സും രണ്ട് ബൗണ്ടറിയുമടക്കം 35 റൺസെടുത്ത് മാർകസ് സ്റ്റോയിനിസ് മടങ്ങി. പത്ത് വീതം റൺസെടുത്ത ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനും മിച്ചൽ സ്റ്റാർക്കിനും കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല. എന്നാൽ വാലറ്റക്കാരനായ ആദം സാംപ 19 പന്തിൽ നിന്ന് 29 റൺസെടുത്തു.

രണ്ടാം ഇന്നിംഗിസിൽ ഇംഗ്ലണ്ടിന് വേണ്ടി ഡേവിഡ് മലാൻ 64 പന്തിൽ നിന്നായി 50, ബെൻ സ്റ്റോക്ക്സ് 90 പന്തിൽ നിന്നും 64, മോയിൻ അലി 43 പന്തിൽ നിന്ന് 42, ക്രിസ് വോക്സ് 33 പന്തിൽ നിന്ന് 32 എന്നിവർ പോരാടിയെങ്കിലും ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല. ജോണി ബെയർസ്റ്റോ (0), ജോ റൂട്ട് (13), ക്യാപ്റ്റൻ ജോസ് ബട്ട്ലർ (1), ലിയാം ലിവിങ്സ്റ്റൺ (2) എന്നിവരും ഓസീസിന് മുന്നിൽ നിഷ്പ്രഭരായി.

10 ഓവറിൽ വെറും 21 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ആദം സാംപയാണ് ഓസീസിനായി തിളങ്ങിയത്. സാംപ തന്നെയാണ് കളിയിലെ താരവും. സ്റ്റാർക്ക്, ഹെയ്സൽവുഡ്, കമ്മിൻസ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

Tags: WC2023Australia WinsAustralia- England Match
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies