15 വർഷം ഭൂമിയിൽ പൊടിപടലങ്ങൾ നിറഞ്ഞു, പ്രകാശസംശ്ലേഷണം രണ്ട് വർഷത്തോളം നിലച്ചു!! ദിനോസറുകൾ ഭൂമുഖത്ത് നിന്ന് മൺമറഞ്ഞതിന് പിന്നിൽ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

15 വർഷം ഭൂമിയിൽ പൊടിപടലങ്ങൾ നിറഞ്ഞു, പ്രകാശസംശ്ലേഷണം രണ്ട് വർഷത്തോളം നിലച്ചു!! ദിനോസറുകൾ ഭൂമുഖത്ത് നിന്ന് മൺമറഞ്ഞതിന് പിന്നിൽ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2023, 09:52 am IST
FacebookTwitterWhatsAppTelegram

ആറര കോടി വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ ആധിപത്യം പുലർത്തിയിരുന്ന ദിനോസറുകൾ പെട്ടെന്നാണ് ഭൂമുഖത്ത് നിന്ന് മൺമറഞ്ഞത്. വളരെ പെട്ടെന്ന് വലിയൊരു ജീവി സമൂഹത്തിന് വംശനാശം സംഭവിക്കാനുണ്ടായ കാരണങ്ങളെ കുറിച്ച് ശാസ്ത്രലോകത്ത് പല സിദ്ധാന്തങ്ങളാണ് നിലനിൽക്കുന്നത്. എന്നിരുന്നാലും ലോകത്ത് വിഹരിച്ചിരുന്ന ഭീമൻ മൃഗത്തിന്റെ വംശനാശത്തിന് കൂടുതൽ ബോധ്യപ്പെടും വിധത്തിലുള്ള കാരണങ്ങൾ തേടുകയാണ് ഗവേഷകരും ശാസ്ത്രജ്ഞരും.

ബഹിരാകാശത്ത് നിന്നെത്തി ഭൂമിയിലിടിച്ച വസ്തുവിന്റെ ആഘാതമാണ് ദിനോസറുകളുടെ വംശനാശത്തിന് കാരണമായത് എന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ശാസ്ത്രലോകം. ഛിന്നഗ്രഹം വന്നിടിച്ചാകും ഇവയ്‌ക്ക് വംശനാശം സംഭവിച്ചത്. എന്നാൽ ഭൂമുഖത്ത് നിന്ന് മായാനുള്ള കാരണം തേടുകയാണ് ശാസ്ത്രജ്ഞർ. പുതിയ പഠനം അനുസരിച്ച്, ഛിന്നഗ്രഹത്തിന്റെ ആഘാതം മൂലമുണ്ടായ പൊടിപടലമാണ് ദിനോസറുകൾക്ക് വംശനാശം സംഭവിക്കാൻ കാരണമായത്.

15 വർഷത്തോളം ഈ പൊടി ഭൂമിയെ മൂടിയിരുന്നുവെന്ന് പഠനത്തിൽ പറയുന്നു. സസ്യങ്ങൾ ഭക്ഷണവും ഓക്‌സിജനും ഉത്പാദിപ്പിക്കുന്ന പ്രകാശസംശ്ലേഷണ പ്രക്രിയ രണ്ട് വർഷത്തോളം നിലച്ചു. ഈ ശക്തിയേറിയ പൊടിയുടെ ഫലമായി ചുട്ടു പൊള്ളിയിരുന്ന ഭൂമിയുടെ താപനില 24 ഡിഗ്രിയായി കുറഞ്ഞുവെന്നാണ് കണ്ടെത്തൽ. നോർത്ത് ഡക്കോട്ടയിലെ ടാനിസ് പാലിയന്റോളജി സൈറ്റിലെ എക്കൽ പാളികളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

ഛിന്നഗ്രഹം ഭൂമിയിൽ വന്നിടിച്ചപ്പോൾ ഉണ്ടായ പൊടിപടലങ്ങൾ ഭൂമിയിൽ വൻ മാറ്റങ്ങളാണ് സൃഷ്ടിച്ചതെന്ന് ശാസ്ത്രജ്ഞനായ സെം ബെർക്ക് സെനെൽ പറയുന്നു. പ്രകാശസംശ്ലേഷണ പ്രക്രിയ ഇല്ലാതായതോടെ ഭക്ഷ്യശൃംഖലയിലെ എല്ലാ ജീവജാലങ്ങളെയും പ്രതികൂലമായി ബാധിച്ചു. അക്കാലത്ത് ജീവിച്ചിരുന്ന മുക്കാൽ ഭാഗത്തോളം ജീവജാലങ്ങൾക്കും വംശനാശം സംഭവിച്ചു. വളരെ ചെറിയ പൊടിപടലങ്ങൾ ആയതുകൊണ്ട് തന്നെ ഇവ സൂര്യപ്രകാശത്തെ ഭൂമിയിൽ പതിക്കുന്നത് തടഞ്ഞു. ഇത് കാട്ടുതീയിലേക്ക് നയിച്ചുവെന്നും സൾഫർ എയറോസോളുകൾ അന്തരീക്ഷത്തിലേക്ക് പുറപ്പെടുന്നതിന് കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു. ദിനോസറുകളുടെ വംശനാശത്തിന് ഇതുമാത്രമാണ് കാരണമെന്ന് പറയാനാവില്ലെന്നും ക്രിംഗ് പറയുന്നു.

Tags: extinctiondinosaurs
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies