'സ്വച്ഛ് ദീപാവലി, ശുഭ് ദീപാവലി'; ക്യാമ്പയിനുമായി ഭവന, നഗരകാര്യ മന്ത്രാലയം
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘സ്വച്ഛ് ദീപാവലി, ശുഭ് ദീപാവലി’; ക്യാമ്പയിനുമായി ഭവന, നഗരകാര്യ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2023, 10:02 pm IST
Facebook
Twitter
WhatsAppTelegram

ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് നാടും ന​ഗരവും. ഓരോ കുടുംബങ്ങളും ആഘോഷത്തിനുള്ള ഒരുക്കം ആരംഭിച്ചു കഴിഞ്ഞു. അതിനായി വീടും പരിസരവുമെല്ലാം ശുചീകരിക്കുകയാണ് എല്ലാവരും. ദീപാവലിക്ക് മുമ്പുള്ള ഈ ശുചീകരണം വീടുകളിൽ മാത്രം ഒതുങ്ങുന്നതല്ല; തെരുവുകളും ചന്തകളും അയൽപക്കങ്ങളും ശുചിത്വ പൂർണ്ണമാക്കാൻ എല്ലാവരും ഒത്തുചേരും.

ദീപാവലി പ്രമാണിച്ച് ​ഗ്രാമ-ന​ഗര പ്രദേശങ്ങൾ വൃത്തിയാക്കുന്നതിനായി ഭവന, നഗരകാര്യ മന്ത്രാലയം (MoHUA) സ്വച്ഛ് ഭാരത് മിഷൻ-അർബൻ 2.0 യുടെ കീഴിൽ ‘സ്വച്ഛ് ദീപാവലി, ശുഭ് ദീപാവലി’ ക്യാമ്പയിന് തുടക്കമിട്ടു. ഉത്സവകാലത്ത് ശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ ഓർമ്മിപ്പിക്കുകയാണ് നവംബർ 6 ന് ആരംഭിച്ച് നവംബർ 12 വരെ നീണ്ടുനിൽക്കുന്ന ഈ ക്യാമ്പയിൻ. കൂടാതെ ദീപാവലിയുടെ സാംസ്കാരിക പ്രാധാന്യവും സ്വച്ഛ് ഭാരതിന്റെ ആവശ്യകതയും ക്യാമ്പയിൻ മുന്നോട്ട് വെയ്‌ക്കുന്നു.

ജനങ്ങളിൽ അവബോധം വളർത്തിയെടുക്കുകയും പ്രാദേശികമായി നിർമ്മിച്ച ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യും. അതിലൂടെ വ്യക്തികളിൽ പാരിസ്ഥിതികവും സാമൂഹികവുമായ ഉത്തരവാദിത്തബോധം ഉണ്ടാക്കും. കൂടാതെ ദീപാവലിക്ക് മുമ്പും ശേഷവുമുള്ള ശുചിത്വം പ്രോത്സാഹിപ്പിക്കുകയും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ചെയും.

ക്യാമ്പയിനിൽ പങ്കെടുക്കുന്നതിന് ജനങ്ങൾക്ക് സ്വച്ഛ് ദീപാവലി പ്രതിജ്ഞ ഓൺലൈനായി എടുക്കാം. പ്രതിജ്ഞയെടുത്തു കഴിഞ്ഞാൽ, ഉത്സവ സീസണിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഒഴിവാക്കിക്കൊണ്ട് ഹരിത ദീപാവലിയിൽ സജീവമായി പങ്കെടുക്കാം. സ്വച്ഛ് ദീപാവലി എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ ആഘോഷത്തിന്റെ വിവരങ്ങൾ ആളുകൾക്ക് പങ്കിടാനാവും.

29,640 ഓളം ആളുകളാണ് ഇതുവരെ ഈ വർഷം ഹരിതവും ശുചിത്യപൂർണ്ണവുമായ ദീപാവലിക്കായി പ്രതിജ്ഞയെടുത്തത്. അതിൽ 23 ശതമാനം മഹാരാഷ്‌ട്രയും 14.4 ശതമാനം ആന്ധ്രാപ്രദേശും 13.3 ശതമാനം ഉത്തർപ്രദേശിലുമാണ്. കൂടാതെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും പ്രതിജ്ഞയിൽ പങ്ക് ചേരുന്നുണ്ട്. ഉത്സവ സീസണിൽ പരിസ്ഥിതി സംരക്ഷണം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന സന്ദേശമാണ് നൽകുന്നത്.

Tags: DIWALI'Swachh DiwaliShubh Diwali' Campaign
Share
Tweet
SendShare

More News from this section

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

Latest News

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies