ഷോപ്പിംഗ് ഫീച്ചറുമായി ഗൂഗിൾ ക്രോം. ഉത്പന്നങ്ങളുടെ വിലക്കിഴിവുകളും പ്രത്യേക ഡീലുകളും ഓഫറുകളുമെല്ലാം വളരെ എളുപ്പത്തിൽ അറിയാൻ കഴിയുന്ന തരത്തിലാണ് ഷോപ്പിംഗ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ക്രോമിന്റെ ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്കാകും ഈ ഫീച്ചർ ലഭിക്കുക. ഷോപ്പ് ഡീൽസ് എന്ന് സെർച്ച് ചെയ്താൽ ഗൂഗിളിന്റെ പുതിയ ഷോപ്പിംഗ് പേജ് ലഭിക്കും.
ഈ ഉത്സവ സീസണിൽ ഉത്പന്നങ്ങൾ സേവ് ചെയ്യാനുള്ള അവസരവും ഗൂഗിൾ നൽകുന്നുണ്ട്. ആയിരക്കണക്കിന് ബ്രാൻഡുകളുടെയും റീട്ടെയ്ലേഴ്സിന്റെയും ഓഫറുകൾ ഒരു പ്ലാറ്റ്ഫോമിൽ എത്തിക്കുന്നതാണ് പേജ്.