ബെംഗളൂരു: ചിന്നസ്വാമിയില്‍ സെമി സാധ്യകള്‍ സജീവമാക്കാനിറങ്ങിയ കിവീസിന് ഉഗ്രന്‍ തുടക്കം. ശ്രീലങ്കയുടെ മുന്‍നിരയെയും മധ്യനിരയെയും അപ്പാടെ തകര്‍ത്തെറിഞ്ഞ് കിവീസിന് ആശിച്ച തുടക്കമാണ് ബൗളര്‍മാര്‍ സമ്മാനിച്ചത്. 23 ഓവറിനിടെ 113 റണ്‍സിന് 8 വിക്കറ്റ് എന്ന നിലയിലാണ് ശ്രീലങ്ക.
5 ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ കൂടാരം കയറി. ട്രെന്‍ഡ് ബോള്‍ട്ടാണ് കൂട്ടത്തില്‍ ഏറെ അപകടകാരിയായത്. സാന്റ്നര്‍ക്ക് രണ്ടുവിക്കറ്റും ലഭിച്ചു. തുടര്‍ച്ചയായ വിക്കറ്റ് വീണിട്ടും 22 പന്തില്‍ അര്‍ദ്ധശതകം പൂര്‍ത്തിയാക്കിയ കുശാല്‍ പെരേരയാണ് ടോപ് സ്കോറര്‍. 9 ഫോറും രണ്ടും സിക്സും അടക്കം പറത്തിയ താരം വിസ്ഫോടന ഇന്നിംഗ്സാണ് കാഴ്ചവച്ചത്. ഫെര്‍ഗൂസന്റെ പന്തില്‍ സാന്റര്‍ പിടിച്ചു പുറത്താവുകയായിരുന്നു താരം. അതേസമയം ലോകകപ്പിലെ വേഗമേറിയ 50യാണ് താരം നേടിയത്.
10 ഓവറിനിടെ ആറുപേരെയാണ് കിവീസ് ബൗളര്‍മാര്‍ കൂടാരം കയറ്റിയത്. 16 റണ്‍സെടുത്ത മാത്യൂസും 19 റണ്‍സെടുത്ത ധനഞ്ജയ ഡിസില്‍വയുമാണ് രണ്ടക്കം കടന്ന മറ്റു ബാറ്റര്‍മാര്‍. ടിം സൗത്തിക്കും ലോക്ക് ഫെര്‍ഗൂസണും ഓരോ വിക്കറ്റ് വീതം ലഭിച്ചു.
ടോസ് നേടിയ ന്യൂസിലന്‍ഡ് ശ്രീലങ്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇന്ന് ജയം അനിവാര്യമായിരിക്കെയാണ് കിവീസ് ബൗളര്‍മാരുടെ മികച്ച പ്രകടനം. ലോകകപ്പില്‍ 50 വിക്കറ്റ് തികയ്ക്കുന്ന ബൗളറെന്ന നേട്ടവും ബോള്‍ട്ട് സ്വന്തമാക്കി.മഹീഷ് തീക്ഷണയും ദുഷ്മന്ത ചമീരയുമാണ് ക്രീസില്‍