നിങ്ങൾ എഴുതിവെച്ചോളൂ.. ലീഗ് വേലി ചാടും എന്ന കാര്യത്തിൽ സംശയമില്ല: കെ. സുരേന്ദ്രൻ

Published by
Janam Web Desk

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ മുസ്ലിംലീഗ് മറുകണ്ടം ചാടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ലീഗ് വേലി ചാടും എന്ന കാര്യത്തിൽ ഒരു സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ

‘ലീഗ് മതിൽ ചാടാൻ ഇങ്ങനെ മുട്ടിനിൽക്കുകയാണ് പക്ഷേ നടക്കുന്നില്ല തത്കാലം. പക്ഷേ ഉടനെ തന്നെ ചാടും അതിൽ സംശയമൊന്നുമില്ല. കുഞ്ഞാലിക്കുട്ടി ഇങ്ങനെ കളിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് വരെ അവർ കാത്തിരിക്കേണ്ടിവരുമെന്നാണ് എനിക്ക് തോന്നുന്നത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞ് ലീഗിന് ചാടാതിരിക്കാൻ പറ്റില്ല. കാരണം വൻഭൂരിപക്ഷത്തോട് കൂടി നരേന്ദ്രമോദി സർക്കാർ വരും. അത് കഴിയുമ്പോഴേക്കും ലീഗ് ചാടും. നിങ്ങൾ എഴുതിവെച്ചോളൂ… ലീഗ് വേലി ചാടുമെന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല.’-കെ. സുരേന്ദ്രൻ വ്യക്തമാക്കി.

Share
Leave a Comment