ചൈയ്ക്ക് വീണ്ടും തിരിച്ചടി; ബെൽറ്റ് ആൻഡ് റോഡ് പാളിയതിന് പിന്നാലെ ശ്രീലങ്കൻ സ്വപ്നങ്ങളും കൈവിടുന്നു; കൊളംബോയിൽ തുറമുഖ നിർമ്മാണവുമായി അദാനി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈയ്‌ക്ക് വീണ്ടും തിരിച്ചടി; ബെൽറ്റ് ആൻഡ് റോഡ് പാളിയതിന് പിന്നാലെ ശ്രീലങ്കൻ സ്വപ്നങ്ങളും കൈവിടുന്നു; കൊളംബോയിൽ തുറമുഖ നിർമ്മാണവുമായി അദാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2023, 04:10 pm IST
Facebook
Twitter
WhatsAppTelegram

കോളംബോ: ശ്രീലങ്കയിലെ ചൈനീസ് താത്പര്യങ്ങൾക്ക് തിരിച്ചടി. കൊളംബോ തുറമുഖത്ത് ഡീപ് വാട്ടർ ഷിപ്പിംഗ് കണ്ടെയ്നർ ടെർമിനൽ നിർമാണത്തിൽ നിക്ഷേപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. ഇതിനായി അദാനി അമേരിക്കയുടെ വികസന സാമ്പത്തിക പദ്ധതിയിൽ നിന്നും വായ്പ സ്വീകരിക്കും. ഏകദേശം 5000 കോടി രൂപയാണ് വായ്പയായി എടുക്കുന്നത്. യുഎസ് സർക്കാർ നിയന്ത്രണത്തിലുള്ള ‍ഡെവലപ്മെന്റ് ഫിനാൻസ് ഇൻസ്റ്റിറ്റ്യൂഷനാണ് (DCF) തുക നൽകുന്നത്. ഇത് ആദ്യമായാണ് അമേരിക്കയുടെ ആഭ്യന്തര ധനകാര്യ ഏജൻസി അദാനി ​ഗ്രൂപ്പിനായി ഫണ്ടിം​ഗ് നടത്തുന്നത്.

ശ്രീലങ്ക കേന്ദ്രീകരിച്ച് വലിയ ലക്ഷ്യങ്ങളാണ് ചൈനയ്‌ക്കുണ്ടായിരുന്നത്. ഇത് മുന്നിൽ കണ്ട് ലങ്കയിൽ നിരവധി പദ്ധതികൾക്കായി ചൈന സാമ്പത്തിക സഹായം നൽകിയിട്ടുമുണ്ട്. ഈ സ്വപ്നങ്ങൾക്കാണ് തിരച്ചടി നേരിട്ടിരിക്കുന്നത്. ദക്ഷിണേഷ്യൻ കടലിലെ ചൈനയുടെ അപ്രമാദിത്തതിന് തടയിടാൻ അദാനിയുടെ നീക്കം സഹായിക്കുമെന്നത് മേഖലയിലെ ഇന്ത്യൻ താത്പര്യത്തിന് ശക്തി പകരും. ചൈനീസ് താത്പര്യത്തെ എതിർക്കുന്നതിന് അമേരിക്കയുടെ കൈത്താങ്ങ് കൂടി എത്തുന്നത് ഇതിന്റെ ​ഗതിവേ​ഗം വർദ്ധിപ്പിക്കും.

ഇന്ത്യൻ മഹാസമുദ്രത്തിലെ തിരക്കേറിയ തുറമുഖങ്ങളിൽ ഒന്നാണ് കൊളംബോ. അന്താരാഷ്‌ട്ര ഷിപ്പ് റൂട്ടിൽ തുറമുഖം തന്ത്രപ്രധാന സ്ഥാനമാണ് വഹിക്കുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ കണ്ടയ്നർ ഷിപ്പുകളിൽ അധികവും കൊളംബോ തുറമുഖത്തെയാണ് ആശ്രയിക്കുന്നത്. കൊളംബോയിൽ ചൈന നടത്തുന്ന തുറമുഖ ടെർമിനലിന് സമീപമാണ് അദാനി ഗ്രൂപ്പിന്റെ കൊളംബോ വെസ്റ്റ് ഇന്റർനാഷണൽ ടെർമിനലും വരുന്നത്.

കൊളംബോ വെസ്റ്റ് ഇന്റർനാഷണൽ കൺസോർഷ്യത്തിന് കീഴിലാണ് ടെർമിനൽ. അദാനി പോർട്ട്‌സിന് 51 ശതമാനവും ശ്രീലങ്കയുടെ ജോൺ കീൽസ് ഹോൾഡിംഗ്‌സിന് 34 ശതമാനവും ഓഹരിയാണ് പദ്ധതിയിലുള്ളത്. 15 ശതമാനം ഓഹരിയുളള ശ്രീലങ്ക പോർട്ട്‌സാണ് പദ്ധതിയിലെ മറ്റൊരു പങ്കാളി. 35 വർഷത്തേക്കാണ് ടെർമിനലിന്റെ ഉടമസ്ഥാവകാശം കൺസോർഷ്യത്തിന് ലഭിക്കുക. 24,000 ടി.ഇ.യു കണ്ടെയ്നർ വഹിക്കുന്ന വമ്പൻ മദർഷിപ്പുകളെ വരെ സ്വീകരിക്കാൻ ടെർമിനലിന് കഴിയും. കഴിഞ്ഞ വർഷം ആരംഭിച്ച ടെർമിനലിന്റെ നിർമ്മാണം 2025-ൽ പൂർത്തിയാകും.

ശ്രീലങ്കയുടെ സാമ്പത്തിക വളർച്ചയ്‌ക്കും വികസനത്തിനും പോർട്ട് വലിയ സംഭാവന നൽകുമെന്ന് ഡിഎഫ്സി സിഇഒ പറഞ്ഞു. ഇന്ത്യൻ താത്പര്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന പദ്ധതി മേഖലയിലെ ഇന്ത്യയുടെ സ്വാധീനം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് ലോകരാജ്യങ്ങളുടെ കണക്കുകൂട്ടൽ. ചൈനീസ് സ്വപ്ന പദ്ധതിയായ ബെൽറ്റ് ആർഡ് റോഡ് പദ്ധതിയ്‌ക്കെറ്റ തിരിച്ചടിക്ക് പിന്നാലെ കോളംബോ പോർട്ടിലുണ്ടായ പ്രതിസന്ധി ചൈന്യ്‌ക്ക് തലവേദനയായി തീരും.

Tags: columbo PortAdani Ports
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies